Posted On
date_range Updated On
date_range ഇന്ത്യയിൽ വീണ്ടും 10,000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 10,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 10542 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം 7633 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 9111 പേർക്കും സ്ഥിരീകരിച്ചു. കേരളം, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.