Posted On
date_range Updated On
date_range കോവിഡ് കേസുകളിൽ വർധന; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് 4.30നാണ് യോഗം.
രാജ്യത്ത് 1,134 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതോടെ അകെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7,026 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടെയുണ്ടായതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,30,813 ആയി. നിലവിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്.
കോവിഡ് കേസുകളിൽ വർധനവുണ്ടായ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. പ്രാദേശിക വ്യാപനമാണ് കേസുകളുടെ വർധനവിന് കാരണമെന്ന് കത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.