ഡല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിനും കോവിഷീല്‍ഡും ഫലപ്രദം?; ഐ.സി.എം.ആര്‍ പഠനം പറയുന്നത്....

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദമായി ഡെല്‍റ്റ മാറിക്കൊണ്ടിരിക്കെ, ഇതിനെതിരെ വാക്‌സിന്റെ ഫലപ്രാപ്തി ചര്‍ച്ചയായിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് രോഗബാധയുടെ എണ്ണം വീണ്ടും വര്‍ധിക്കാന്‍ ഡെല്‍റ്റ വകഭേദങ്ങള്‍ കാരണമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. വിവിധ വാക്‌സിനുകള്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്രസ് വകഭേദങ്ങള്‍ക്കെതിരെ എത്രമാത്രം ഫലപ്രദമാണ് എന്ന് അന്വേഷിച്ച് നിരവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) തങ്ങളുടെ പഠനവുമായി എത്തിയിരിക്കുകയാണ്. ഡെല്‍റ്റക്കെതിരെ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും ഫലപ്രാപ്തിയാണ് ഐ.സി.എം.ആര്‍ അന്വേഷിച്ചത്. ഒരു ഡോസ് വാക്‌സിനെടുത്തവരിലും രണ്ട് ഡോസ് വാക്‌സിനെടുത്തവരിലുമാണ് പഠനം നടത്തിയത്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പെടുത്ത വ്യക്തികളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരായ പ്രതിരോധം ഫലപ്രദമാണെന്ന് ഐ.സി.എം.ആര്‍ പറയുന്നു.
കോവിഷീല്‍ഡ് വാക്‌സിനെടുത്തവരില്‍ ഐ.സി.എം.ആര്‍ നടത്തിയ സമാന പഠനത്തില്‍, രണ്ട് ഡോസ് സ്വീകരിച്ച വ്യക്തികളില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടെന്ന് തെളിഞ്ഞു.

ഡെല്‍റ്റ പ്ലസ് വകഭേദം ഏപ്രിലില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തുകയും ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - ICMR study about effectiveness of Covaxin and Covishield against Delta and Delta Plus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.