ദുബൈ സഅബീൽ പാർക്കിൽ നടന്ന ഹാർട്ട്​ 2 ഹാർട്ട്​ കാമ്പയിനിന്‍റെ ഫ്ലാഗ്​ ഓഫ്​ ബ്രിഗേഡിയർ ജുമ ഖൽഫാൻ അൽ മുഹൈരി, ഫസ്റ്റ്​ കോർപോറൽ സായിദ്​ ഫഹദ്​ അൽ ഹമൈറി, ദുബൈ ടൂറിസം കോർപറേറ്റ്​ സപോർട്ട്​ ഡിവിഷൻ എക്സിക്യൂട്ടിവ്​ ഡയറക്ടർ ഇബ്രാഹിം യാക്കൂബ്​ സാൽമിൻ എന്നിവർ ചേർന്ന്​ നിർവഹിക്കുന്നു. മെഡ്​കെയർ ഹോസ്പിറ്റൽസ്​ ആൻഡ്​ മെഡിക്കൽ സെന്‍റേഴ്​സ്​ ഗ്രൂപ്പ്​ സി.ഇ.ഒ ഡോ. ഷനില ലൈജു സമീപം

ദുബൈയിൽ ഹാർട്ട്​ 2 ഹാർട്ട്​ കെയർ കാമ്പയിന്​​ വൻ പങ്കാളിത്തം

ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയറിന്‍റെ ആഗോള സി.എസ്.ആർ മുഖമായ ആസ്റ്റർ വളന്റിയേഴ്സ് ജി.സി.സിയിലും ഇന്ത്യയിലുമായി സംഘടിപ്പിച്ച ‘ഹാർട്ട്​ 2 ഹാർട്ട്​ കെയേഴ്സ് 2023’ന്‍റെ മൂന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള നിരാലംബരായ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഒക്ടോബർ 29ന് സഅബീൽ പാർക്കിൽ നടന്ന സമാപന ചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്.

ഇന്ത്യയിൽനിന്നും ജി.സി.സി മേഖലയിൽനിന്നുമുള്ള 16,600ലധികം വ്യക്തികളാണ് പരിപാടിയിൽ പങ്കാളികളായത്. രണ്ട് എഡിഷനുകളിലായി 4.05 ദശലക്ഷം ഇന്ത്യൻ രൂപ സംഭാവനയായി ലഭിച്ചു. ഇതുവഴി ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ 50 നിരാലംബരായ കുട്ടികൾക്ക്​ പീഡിയാട്രിക് കാർഡിയാക് ശസ്ത്രക്രിയകൾ നൽകും.

2023 ഒക്ടോബർ 15 മുതൽ 25 വരെ ലഭിച്ച ആദ്യത്തെ 2,000 രജിസ്ട്രേഷനുകൾക്കുള്ള പ്രത്യേക റാഫിൾ നറുക്കെടുപ്പും സമാപനത്തോടനുബന്ധിച്ച്​ നടന്നു. യു.എ.ഇയിൽനിന്നുള്ള ഇരുപത് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ജേതാക്കൾക്ക്​ ആകർഷകമായ സമ്മാനങ്ങളും വിതരണംചെയ്തു.

Tags:    
News Summary - Huge participation for Heart 2 Heart Care campaign in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.