പകർച്ചവ്യാധികൾ പടരുന്നു; ആശുപത്രികളിൽ രോഗികളുടെ വൻ തിരക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ഇൻഫ്ലുവൻസ, ശ്വാസകോശ അണുബാധകൾ, ഡെങ്കിപ്പനി എന്നിവ ബാധിച്ച രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പകർച്ചവ്യാധി കേസുകളുടെ വർധനയെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. ഒ.പി വിഭാഗങ്ങളിലും ജനറൽ വാർഡുകളിലും രോഗികളുടെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്ക് ബെഡ് ലഭിക്കുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ആർഎസ്‌വി, അഡിനോവൈറസ്, റൈനോവൈറസ് തുടങ്ങിയ ശ്വാസകോശ വൈറസുകളും ഡെങ്കിപ്പനിയും ബാധിച്ച​ രോഗികളാണ് കൂടുതലും ആശുപത്രിയിലെത്തുന്നത്. കൂടുതൽ പേരിലേക്ക് അതിവേഗം രോഗം പടരുന്നുണ്ടെന്നും ഇതാണ് അടിയന്തര സാഹചര്യത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചില രോഗങ്ങൾക്ക് നെബുലൈസേഷൻ ആവശ്യമായി വരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാവുന്നു. എന്നാൽ ഒരേ സമയം എല്ലാ രോഗികൾക്കും വേണ്ട സൗകാര്യങ്ങൾ ഒരുക്കാൻ കഴിയാത്തത് രോഗം കൂടുതൽ ഗുരുതരമാവാൻ കാരണമാകുന്നു​ണ്ടെന്നു അധികൃതർ അറിയിച്ചു.

തമിഴ്‌നാട്ടിൽ സെപ്റ്റംബർ മധ്യത്തോടെ 1600 ത്തിൽ അധികം ഡെങ്കിപ്പനി കേസുകളും ഒൻപതോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും ചെന്നൈ ജില്ലയാണ്. രോഗവ്യാപനം തടയുന്നതിനായി നഗരത്തിൽ 25000 ത്തിൽ അധികം ആരോഗ്യപ്രവർത്തകരെ കൊതുക് നശീകരണത്തിനും നിരീക്ഷണത്തിനുമായി സർക്കാർ നിയോഗിച്ചിട്ടുണ്ട്.

പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കണമെന്നും, മാസ്ക് ധരിക്കാനും കൈകളുടെ ശുചിത്വം പാലിക്കാനും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ, വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നത് തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ 

Tags:    
News Summary - Chennai Faces Disease Outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.