ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ വീട്ടിലെത്തും
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ വീട്ടില്‍ എത്തിക്കാന്‍ നിര്‍ദേശം. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മേല്‍നോട്ടത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
പ്രയാധിക്യമുള്ളവര്‍ക്കും ഏറെക്കാലമായി കിടപ്പിലായ രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാകും.
സെപ്റ്റംബര്‍ 22ന് സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ പൗരന്‍മാര്‍ക്ക് തുല്യത ഉറപ്പാക്കുന്നതിനാണിത്. വാക്‌സിന്‍ എടുക്കാന്‍ തയ്യാറുള്ള, എന്നാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ കഴിയാത്ത ഏതൊരു വ്യക്തിക്കും ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് -ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 66 ശതമാനം പേര്‍ക്ക് ഭാഗികമായും 23 ശതമാനം പേര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയെന്നാണ് കേന്ദ്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.