Posted On
date_range Updated On
date_range കോവിഡ്: ഇതുവരെ പരിശോധിച്ചത് 3.17 കോടി സാമ്പിളുകള്‍ -ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: കോവിഡ് പരിശോധനക്കായി രാജ്യത്ത് ഇതുവരെ 3,17,42,782 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു. ഇന്നലെ പരിശോധിച്ച 8,01,518 സാമ്പിളുകള്‍ അടക്കമുള്ള കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേര്‍ക്കാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,092 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 27,67,274 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 6,76,514 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.