ലോകോത്തര ഹൃദയചികിത്സ; ഇ.എം.എസ് കാർഡിയാക് സയൻസസ്

ലോകോത്തര ഹൃദയചികിത്സ 20 വർഷം പിന്നിടുമ്പോൾ, ഹൃദ്രോഗചികിത്സ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച പരിചരണവും ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ ഇ.എം.എസ് കാർഡിയാക് സയൻസസിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇതിനകം തന്നെ ലഭ്യമാക്കിയിരിക്കുന്നു. ഡോ. സോമനാഥൻ, ഡോ. ഷിജു സി. സുകുമാരൻ, ഡോ. സുനിൽ പിഷാരടി, ഡോ. രാജഗോപാൽ, ഡോ. ആനന്ദ്, ഡോ. ബിജേഷ് വി.വി എന്നിവരുടെ നേതൃത്വത്തിൽ മികച്ച കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് വിഭാഗം 24X7 സേവനം ലഭ്യമാണ്.

പ്രധാന നേട്ടങ്ങളും സേവനങ്ങളും

കാർഡിയോളജി വിഭാഗം

  • 80,000+കാർഡിയാക് പ്രൊസീജറുകൾ.
  • 25,000+ ആൻജിയോപ്ലാസ്റ്റി ആന്റ് സ്റ്റെന്റിംഗ് പ്രൊസീജറുകൾ.
  • 13 ലക്ഷത്തിലധികം ഒ.പി.ഡി (OPD) സേവനങ്ങൾ.
  • മൂന്ന് അത്യാധുനിക കാത്ത് ലാബുകൾ.
  • ഹൃദയമിടിപ്പിലെ തകരാറുകൾ പരിഹരിക്കുന്നതിനായി 500-ലധികം പേസ്മേക്കർ ഇംപ്ലാന്റേഷനുകൾ.
  • ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങൾക്ക് ഓപ്പൺ സർജറി ഒഴിവാക്കി ചികിത്സിച്ച 300+ഡിവൈസ് ക്ലോഷർ പ്രൊസീജറുകൾ.
  • ഹൃദയമിടിപ്പിലെ തകരാറുകൾ കൃത്യമായി കണ്ടെത്തി ചികിത്സിച്ച 500+ ഇലക്ട്രോഫിസിയോളജി സ്റ്റഡി ആന്റ് ആർ.എഫ് അേബ്ലഷൻ പ്രൊസീജറുകൾ.
  • കൃത്യതയാർന്ന ആൻജിയോപ്ലാസ്റ്റിക്കായി സജ്ജീകരിച്ച IVUS and OCT ഇമേജിംഗ് സൗകര്യങ്ങൾ
  • ജില്ലയിലെ ആദ്യത്തെ ഓപ്പൺ സർജറി ഒഴിവാക്കിയുള്ള ഹൃദയവാൽവ് മാറ്റിവെയ്ക്കൽ ചികിത്സ (TAVR)
  • ജില്ലയിൽ ഏറ്റവും കൂടുതൽ CHIP (സങ്കീർണ്ണമായ ഹൈ-റിസ്ക് ആൻജിയോപ്ലാസ്റ്റി) കേസുകൾ വിജയകരമായി പൂർത്തിയാക്കിയ സ്ഥാപനം.
  • ആൻജിയോപ്ലാസ്റ്റി ആവശ്യമുണ്ടോ എന്ന് കൃത്യമായി വിലയിരുത്തുന്നതിനുള്ള FFR പ്രൊസീജർ ജില്ലയിൽ ആദ്യമായി ലഭ്യമാക്കിയ ആശുപത്രി.
  • ഹൃദയരക്തക്കുഴലുകളിലെ കാൽസ്യം ബ്ലോക്കുകൾ പൊടിച്ച് നീക്കം ചെയ്യുന്ന റോട്ടാബ്ലേഷൻ ജില്ലയിൽ ആദ്യത്തേതും ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്തതുമായ സ്ഥാപനം.
  • കാലുകളിലെ രക്തയോട്ടം പുന:സ്ഥാപിക്കുന്നതിനായുള്ള 1,000+ പെരിഫറൽ ആൻജിയോപ്ലാസ്റ്റി പ്രൊസീജറുകൾ.

കാർഡിയോ തൊറാസിക് വിഭാഗം

  • നെഞ്ച് തുറക്കാതെയുള്ള ഹൃദയ ശസ്ത്രക്രിയകൾ (MICS): പരമ്പരാഗത ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് പകരമായി, വളരെ ചെറിയ മുറിവുകളിലൂടെ വേഗത്തിലുള്ള സുഖപ്രാപ്തി ഉറപ്പാക്കുന്ന അത്യാധുനിക മിനിമലി ഇൻവേസീവ് കാർഡിയാക് സർജറികൾ (MICS)
  • കീഹോൾ ശ്വാസകോശ ശസ്ത്രക്രിയകൾ: ചെറിയ സുഷിരങ്ങൾ വഴി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി നടത്തുന്ന സുരക്ഷിതമായ ശ്വാസകോശ ശസ്ത്രക്രിയകൾ.
  • മികച്ച സുരക്ഷിത ബൈപാസ് സർജറികൾ
  • വാസ്കുലർ ശസ്ത്രക്രിയകൾ: ശരീരത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്ന സങ്കീർണ്ണരോഗങ്ങൾക്കും തടസ്സങ്ങൾക്കും ലഭ്യമാക്കിയിട്ടുള്ള സമഗ്രവും കൃത്യവുമായ ശസ്ത്രക്രിയാ ചികിത്സകൾ.

കൂടുതൽ വിവരങ്ങൾക്ക്: 04933 276000,353000

Tags:    
News Summary - heart health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.