Posted On
date_range Updated On
date_range യോഗ െചയ്യുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ഇന്ത്യയുടെ ഇൗ വ്യായാമ മുറ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ യോഗ നല്ലൊരു ആയുധമാണ്.
ടി.വിചാനലും യൂട്യൂബ് വീഡിയോ നോക്കിയും യോഗ ചെയ്യുന്നവരുണ്ട്. എന്നാൽ പരിശീലകരുടെ അടുത്തു നിന്ന് നേരിട്ട് മനസിലാക്കുകയാണ് വേണ്ടതെന്ന് യോഗ വിദഗ്ധർ പറയുന്നു. ശരിയായി മനസിലാക്കാതെ നിർവഹിക്കുന്ന അഭ്യാസങ്ങൾ ദോഷഫലം ചെയ്യും. യോഗ ചെയ്യുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാെമന്നു നോക്കാം.
യോഗ അഭ്യസിക്കുേമ്പാൾ ചെയ്യരുതാത്തത്
- ബലപ്രയേഗത്തിലൂടെ പൂർത്തീകരിക്കേണ്ട അഭ്യാസമല്ല യോഗ. ബലപ്രയോഗം പേശികൾക്കും എല്ലുകൾക്കും പരിക്കേൽപ്പിക്കും. ഉദാഹരണമായി ഉത്തനാസനം പരിശീലിക്കുേമ്പാൾ ൈകകൾ നിലത്തു മുട്ടുന്നില്ല എന്നതിനാൽ കൂടുതൽ വളയാൻ വേണ്ടി ശ്രമിക്കരുത്. ശരീരം അയച്ചുെകാണ്ട് കഴിയുന്നത്ര െചയ്യുക. കുത്തുന്ന ഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുക. അത് നിങ്ങളുടെ ശ്രദ്ധെയ വ്യതിചലിപ്പിക്കും.
- തറയിൽ നേരിട്ടിരുന്ന് യോഗ അഭ്യസിക്കരുത്. കട്ടിയേറിയ നിലങ്ങൾ ശരീരത്തിന് ദോഷകരമാണ്. അതിനാൽ കട്ടിയുള്ള തുണിയോ മാറ്റോ വിരിച്ച് അതിൽ ഇരുന്ന് മാത്രം യോഗ ചെയ്യുക.
- ഒരഭ്യാസത്തിൽ നിന്ന് മെറ്റാന്നിലേക്ക് എന്ന നിലയിൽ ധൃതിയിൽ ചെയ്യുന്നത് ശരിയല്ല. ഇതു മൂലം പ്രവർത്തികൾ കൃത്യമായി മനസിന് ബോധ്യപ്പെടില്ല. ശ്വാസമെടുപ്പിലെ ശ്രദ്ധയും കുറയും. വളരെ സാവധാനത്തിലായിരിക്കണം ഒരു ആസനത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കേണ്ടത്.
- യോഗാഭ്യാസം കഴിഞ്ഞ ഉടൻ ഭാരമേറിയ ജോലികൾ െചയ്യാതിരിക്കുക.
- യോഗാസനത്തിനിടെ ചുമക്കാനോ, തുമ്മാനോ ബാത് റൂമിൽ പോകാനോ തോന്നിയാൽ അത് നിയന്ത്രിച്ചു നിർത്തേണ്ടതില്ല. നിയന്ത്രിച്ചു നിർത്തുന്നത് അവയവങ്ങൾക്ക് കേടുപാടുണ്ടാക്കും.
യോഗാഭ്യാസത്തിൽ ഉറപ്പു വരുത്തേണ്ടവ
- യോഗയിൽ നിങ്ങൾ അഭ്യസിക്കുന്ന വ്യായാമമുറ കൃത്യമായി അറിയാെമന്ന് ഉറപ്പുവരുത്തണം.
- പ്രഭാത ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞും ഉൗണിനു ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞും മാത്രമേ യോഗ അഭ്യസിക്കാവൂ. ഭക്ഷണത്തിനു മുമ്പ് ചെയ്യുന്നതാണ് നല്ലത്.
- യോഗാഭ്യാസം പൂർത്തിയാക്കിയാൽ അഞ്ചു മിനുേട്ടാളം ശവാസനത്തിൽ കിടന്ന് ശരീരത്തിന് വിശ്രമം നൽകണം.
- യോഗാഭ്യാസം കഴിഞ്ഞ് 30 മിനുട്ടിനു ശേഷം മാത്രമേ െവള്ളം കുടിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.