ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ക്ലിനിക്സ് യു.എ.ഇയിലെ ആദ്യ എ.ഐ ഡെന്റല്‍ ബോട്ടായ സ്മൈല്‍ എ.ഐ (Smyl AI) പുറത്തിറക്കി. ദന്ത പരിചരണ രീതികളെ മാറ്റിമറിക്കുന്ന നിലയില്‍ രൂപകൽപന ചെയ്ത സ്മൈല്‍ എ.ഐ വാട്സ്ആപിലൂടെ സൗജന്യമായി തത്സമയ ദന്തപരിശോധന ലഭ്യമാക്കും. വായ് രോഗ നിർണയം എളുപ്പവും വേഗമേറിയതുമാക്കാൻ പുതിയ സംവിധാനം സഹായകമാവും.
ഇന്ത്യയിലെ Logy.AI എന്ന എ.ഐ ആരോഗ്യ സാങ്കേതികവിദ്യ വിദഗ്ധരുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സ്മൈൽ എ.ഐ യു.എ.ഇയിലെ ദന്തപരിചരണ രംഗത്ത് അവതരിപ്പിച്ച ആദ്യത്തെ ഇത്തരത്തിലുള്ള പരിഹാരമാണ്. ഉപയോക്താക്കള്‍ക്ക് രണ്ടു മിനിറ്റിനുള്ളില്‍ ചില ലളിതമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി പല്ലിന്റെ മൂന്ന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത് ദന്ത പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും. എ.ഐ ഉപകരണം പിന്നീട് കാവിറ്റികള്‍, ഗം ഡിസീസ്, വായിലെ വ്രണങ്ങള്‍, പല്ലിലെ മഞ്ഞ നിറം തുടങ്ങിയ സാധ്യതയുള്ള പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒരു സൗജന്യ ദന്താരോഗ്യ റിപ്പോര്‍ട്ട് സൃഷ്ടിക്കും.
തുടര്‍ന്ന്, ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ആസ്റ്റര്‍ ക്ലിനിക്കിലെ ദന്തരോഗ വിദഗ്ധരെ നേരില്‍കണ്ട് കൂടുതല്‍ വിലയിരുത്തലും പരിചരണവും നേടാനാവും. നിർമിതബുദ്ധി (എ.ഐ) വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍ ആരോഗ്യപരിപാലന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് വഹിക്കുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.