അൽസലാമ പോളിക്ലിനിക് മബേല സംഘടിപ്പിച്ച നേത്രരോഗ
പരിശോധന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range അൽസലാമ പോളിക്ലിനിക് നേത്രരോഗ പരിശോധന ക്യാമ്പ്
മബേല: ലോക കാഴ്ചദിനത്തിൽ മബേല അൽസലാമ പോളിക്ലിനിക് മാൾ ഓഫ് മസ്കത്തിലെ ലുലുവിൽ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അൽസലാമയിലെ നേത്രരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഇംറാൻ രോഗികളെ പരിശോധിച്ചു. നേത്രരോഗങ്ങൾ കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണെന്നും അതിന് പ്രധാനകാരണം ആരംഭത്തിൽതന്നെ അറിയാതെ പോകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പ് നടത്തിപ്പിന് സഹായങ്ങൾ ചെയ്ത ലുലു മാനേജർ ഇബ്രാഹിമിന് അൽസലാമ പോളിക്ലിനിക് ഡയറക്ടർ സിദ്ദീഖ് മങ്കടയും മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലിയും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.