അ​വ​ശ്യ​​മ​രു​ന്നു​ക​ൾ​ക്ക്​ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ  വി​ല കൂ​ടും

ന്യൂഡൽഹി: 875ഒാളം അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വില കൂടും. അർബുദം, ഹെപ്പറ്റൈറ്റിസ്, പ്രമേഹം, കിഡ്നി തകരാറുകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ ഇവയിൽപ്പെടും. ഏതെല്ലാം മരുന്നുകൾക്കാണ് വില വർധിക്കുന്നതെന്ന് റിപ്പോർട്ട് നൽകാൻ മരുന്നുകമ്പനികേളാട് ദേശീയ വില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) ആവശ്യെപ്പട്ടിട്ടുണ്ട്്. പുതിയ സാമ്പത്തിക വർഷത്തിൽ മൊത്ത വ്യാപാര വിലയിലുണ്ടാകുന്ന മാറ്റത്തിെൻറ ഭാഗമായാണ് അവശ്യമരുന്നുകൾക്കും വില വർധിക്കുന്നത്. വിലയുടെ രണ്ട് ശതമാനം വർധനയാണ് ഉണ്ടാവുകയെന്നും എൻ.പി.പി.എ വ്യക്തമാക്കി. പുതിയ സാമ്പത്തിക വർഷത്തിൽ െമാത്തവ്യാപാര വിലയിൽ രണ്ടുശതമാനം വർധനയുണ്ടാവുമെന്നും ഇതിൽ അവശ്യമരുന്നുകളും ഉൾപ്പെടുമെന്നും കേന്ദ്ര വ്യവസായ^വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വ്യക്തമാക്കി.
Tags:    
News Summary - Prices of key medicines to go up by 2% from Apr 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.