കണ്ണൂര്‍: ഉത്തര മലബാറില്‍ ടാവി ശസ്ത്രക്രിയ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശു പത്രി. കോഴിക്കോട് സ്വദേശിയായ 78കാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടൻറ് ഇൻറര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്ലാസിഡ്സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇതിനു മുമ്പ് ഈ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഉത്തര മലബാറിലും മംഗലാപുരത്തും ആദ്യമായി ശസ്ത്രക്രിയ ചെയ്തത് കണ്ണൂരിലെ ആസ്റ്റര്‍ മിംസിലാെണന്ന് സി.ഇ.ഒ ഫർഹൻ യാസീൻ പറഞ്ഞു. ഹൃദയ വാല്‍വിലുണ്ടാകുന്ന അസുഖമാണ് അയോട്ടിക് സ്റ്റിനോസിസ്. ഈ അസുഖത്തിന് ചെയ്യുന്ന ശസ്ത്രക്രിയയാണ് ടാവി (ട്രാന്‍സ് കത്തീട്രല് അയോട്ടിക് വാല്‍വ്). സാധാരണ രീതിയില്‍ ഈ അസുഖത്തിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയാണ് ചെയ്യാറുള്ളത്. പ്രായമായ രോഗിയായതിനാല്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്ക്രിയ ചെയ്യുന്നതിന് ബുദ്ധിമുട്ടള്ളതിനാലാണ് ടാവി ശസ്ത്രക്രിയ ചെയ്യുന്നത്.
ശസ്ത്രക്രിയയിൽ പങ്കാളികളായ ഡോ. എം.കെ. അനില്‍കുമാര്‍, ഡോ.സി.വി. ഉമേശന്, ഡോ.എ. വിനു, ഡോ.പ്രസാദ് സുരേന്ദ്രന്, ഡോ.എം. ഗണേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.