അടുത്തിടെ ഉത്തർപ്രദേശിൽ പേ വിഷബാധയേറ്റ് പശു ചത്തത് ഒരു ഗ്രാമത്തിനെയാകെ പരിഭ്രാന്തിയിലാക്കി. ചത്ത പശുവിന്‍റെ പാൽ ഒരാഘോഷ പരിപാടിയുടെ ഭാഗമായുള്ള പ്രസാദം നിർമിക്കാൻ ഉപയോഗിച്ചിരുന്നു. ഈ പ്രസാദം കഴിച്ച 200ഓളം പേരോട് റാബിസ് വാക്സിൻ എടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് തെരുവ് നായയിൽ നിന്ന് കടിയേറ്റാണ് പശുവിന് പേവിഷ ബാധയേറ്റത്. അങ്ങനെ പേവിഷ ബാധയുള്ള പശുവിന്‍റെ പാൽ കുടിച്ചാൽ റാബിസ് പകരുമെന്ന് പറയുന്നതിലെ യാഥാർഥ്യം പരിശോധിക്കാം.
യു.എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ റാബിസ് ബാധിച്ച പശുവിൻ പാൽ കുടിച്ച 2 വ്യത്യസ്ത കേസുകൾ പരിശോധിച്ച് 1999ൽ ഒരു റിപ്പോർട്ട് പുറത്തിറക്കി. ഒന്ന് 19996ലും മറ്റൊന്ന് സംഭവിച്ചത് 1998ലും ആയിരുന്നു. ഈ 2 കേസിലും നടത്തിയ പരിശോധനകളിൽ പാലിൽ മാമറി ടിഷ്യുകൾ ഒന്നും കണ്ടെത്താനായില്ല. അതേ സമയം പാസ്ച്വറൈസ് ചെയ്യാത്ത പാലിൽ നിന്ന് റാബിസ് പകരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
എല്ലാ പാലുൽപ്പന്നങ്ങളും പാസ്ച്വറൈസ് ചെയ്ത് ഉപയോഗിച്ചാൽ പാൽ വഴി പേവിഷം പകരുന്നത് തടയാം. 1999ലെ സിഡിസി റിപ്പോർട്ട് അനുസരിച്ച് പാസ്ചറൈസ് ചെയ്യാത്ത പാലിലൂടെ റാബിസ് പകരാനുള്ള സാധ്യത ഉണ്ടെങ്കിലും ഇതുവരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാസ്ചറൈസ് ചെയ്യാത്ത പാലാണെങ്കിൽ പോലും അതിലൂടെ റാബിസ് വൈറസ് ഉള്ളിലെത്തിയാൽ ആമാശയത്തിലെ ആസിഡുകൾ അവ നശിപ്പിക്കുമെന്നാണ് ഡോക്ടർ അനുജ് തിവാരി പറയുന്നത്.
പാൽ പോലെ തന്നെ പേവിഷ ബാധയേറ്റ മൃഗത്തിന്‍റെ മാസം കഴിച്ച് റാബിസ് പകർന്ന കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽക്കൂടി അത്തരം കേസുകളിൽ മുൻകരുതലെന്ന നിലക്ക് ഡോക്ടർമാർ വാക്സിനെടുക്കാനാണ് നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.