കോവിഡ് കാലത്തെ വ്രതവും പ്രമേഹ രോഗികളും

വ്രതശുദ്ധിയുടെ നാളുകളാണിത്. ഇസ്​ലാം മത വിശ്വാസികൾക്ക് പുണ്യങ്ങളുടെ പൂക്കാലം. കോവിഡ് 19 കാലത്തെ ഈ നോമ്പു ദിവസ ങ്ങളിൽ ആരോഗ്യസംരക്ഷണത്തിൽ നാം കൂടുതൽ ശ്രദ്ധവെക്കേണ്ടതുണ്ട്​.
രോഗികളെ സന്ദർശിക്കലും ബന്ധുക്കളെയും സുഹൃത ്തുക്കളെയും കണ്ടുമുട്ടുമ്പോൾ അഭിവാദ്യം ചെയ്ത് ഹസ്തദാനം ചെയ്യലുമെല്ലാം സത്പ്രവൃത്തിയാണ്. എന്നാൽ കോവിഡ് 19 പടര ുന്ന സാഹചര്യത്തിൽ ഇതൊന്നും നമുക്കിപ്പോൾ ചെയ്യാവതല്ല. ഇഫ്താർ മീറ്റുകളും പള്ളികളിലുള്ള സംഘടിത രാത്രി നമസ്​കാര വും ഈ നോമ്പിന് ഉണ്ടാവില്ല. ആഴ്ചയിലൊരിക്കൽ നിർബന്ധമായും സമൂഹമായി നിർവഹിക്കേണ്ടിയിരുന്ന ജുമുഅയും ഒഴിവാക്കാനാ ണ് പണ്ഡിതന്മാരുടെ നിർദേശം.


വ്യക്തിശുചിത്വത്തിന് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന മതമാണല്ലോ ഇസ്​ലാം . വൃത്തിയുള്ളവരെ ദൈവം ഇഷ്​ടപ്പെടുന്നുവെന്ന് ദൈവവചനമുണ്ട്. പ്രവാചകൻ പറഞ്ഞത് വിശ്വാസത്തിൻെറ പകുതിയാണ് വൃത്തി എ ന്നാണ്. ഈ കോവിഡ് കാലത്ത് നമ്മൾ ഇടക്കിടെ കൈകൾ കഴുകുന്നു. ഇസ്​ലാം മതവിശ്വാസി ദിവസം അഞ്ചു നേരം അംഗശുദ്ധി വരുത്തു​ േമ്പാൾ ചെയ്യുന്നത് ഒരർഥത്തിൽ ഇതു തന്നെയാണ്. സോപ്പോ മറ്റോ ഉപയോഗിക്കുന്നു എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രത്യേക ത. വൃത്തിയുടെ പ്രാധാന്യം നമ്മൾ ഓരോരുത്തരും തിരിച്ചറിഞ്ഞ ദിവസങ്ങൾ കൂടിയാണിത്. ക്വാറൻറീനെക്കുറിച്ച് പറയുമ്പോ ഴും ഇസ്​ലാമിലെ ചില കൽപനകൾ കൗതുകമുണ്ടാക്കും. പ്രവാചകൻെറ കാലത്ത് പ്ലേഗ് പോലുള്ള മഹാമാരി ഉണ്ടായപ്പോൾ ക്വാറൻൈറൻ നടപ്പാക്കിയതായി മനസ്സിലാക്കാം. ഒരിടത്ത് പ്ലേഗ് ഉണ്ടെങ്കിൽ ആ നാട്ടിലേക്ക് നിങ്ങൾ സഞ്ചരിക്കരുത് എന്ന് കൽപിച്ച ത് കാണാം. അതുപോലെ നിങ്ങൾ വസിക്കുന്നിടത്ത് മഹാമാരിയുണ്ടെങ്കിൽ നിങ്ങൾ അവിടെ നിന്ന് മറ്റൊരു ദേശത്തേക്ക് പോകരുതെ ന്നും പ്രവാചകൻ പറഞ്ഞതായി വായിച്ചതോർക്കുന്നു.

പ്രമേഹരോഗികൾ
​പ്രമേഹം ജീവിതശൈലീരോഗം എന്നതിനപ്പുറം, ജീവിതകാലം മുഴുവൻ ചികിത്സ വേണ്ട രോഗംകൂടിയാണ്​. മാത്രമല്ല, കാലം കഴിയുന്തോറും പലവിധ രോഗസങ്കീർണതകൾ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാനും തുടങ്ങും. അതുകൊണ്ടുതന്നെ ഒരു ചന്ദ്രമാസക്കാലം നീണ്ടുനിൽക്കുന്ന റമദാൻ വ്രതം അനുഷ്​ഠിക്കു​േമ്പാഴും ചില തയാറെടുപ്പുകൾ അത്യന്താപേക്ഷിതമാണ്​.

യാത്രാവിലക്ക്​ നിലനിൽക്കുന്ന ഈ സമയം ചികിത്സ തേടുന്നത്​ ശ്രമകരമാണ്​. കഴിയുമെങ്കിൽ ചികിത്സിക്കുന്ന ഡോക്​ടറെ നേരിട്ടു​ കണ്ടോ ഇല്ലെങ്കിൽ ഫോൺ മുഖേനയോ ബന്ധപ്പെടുന്നത്​ സംശയങ്ങൾ തീർക്കുന്നതിന്​ ഉതകും.

വ്രതം കരുതലോടെ
സാധാരണ രോഗങ്ങളൊന്നുമില്ലാത്തവർ റമദാൻ വ്രതമെടുക്കു​േമ്പാൾ 70 ശതമാനം പേരിലും ശരീരഭാരം കൂടാതിരിക്കുകയോ കുറയുകയോ ചെയ്യും. ഒപ്പം ശരീരത്തിന് ഗുണകരമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ, പ്രമേഹരോഗികൾ ആവശ്യമായ കരുതൽ കാട്ടിയില്ലെങ്കിൽ ചിലപ്പോൾ പലവിധ സങ്കീർണതകൾക്കും വഴ​ിവെക്കും. പ്രമേഹരോഗികളിൽ 95 ശതമാനത്തോളം പേർ ടൈപ്​-2 പ്രമേഹരോഗികളാണ്​. അവർക്ക്​ രോഗം നല്ല നിയന്ത്രണവിധേയമാണെങ്കിൽ അൽപം ചില കരുതലുകളോടെ വ്രതാനുഷ്​ഠാനത്തിന്​ കഴിയും. എന്നാൽ, ടൈപ്​^1 പ്രമേഹരോഗികൾ, പ്രമേഹരോഗത്തോടൊപ്പം വൃക്കരോഗങ്ങളോ ഹൃദയ പരാജയമോ സംഭവിച്ച രോഗികൾ, ഡയാലിസിസ്​ ചെയ്യുന്ന രോഗികൾ, പ്രമേഹം നിയന്ത്രണവിധേയമല്ലാതെ വളരെ കൂടുതലുള്ളവർ, കൂടാതെ ഇട​ക്കിടക്ക്​ രക്തത്തിലെ പഞ്ചസാര വളരെ കുറഞ്ഞുപോകു​ന്നവർ, ഗർഭകാല പ്രമേഹമുള്ളവരും മുലയൂട്ടുന്ന അമ്മമാരും മറ്റും റമദാൻ വ്രതമെടുക്കുന്നത്​ ഗുരുതര ആരോഗ്യപ്രശ്​നങ്ങളുണ്ടാക്കാം. അതിനാൽ, മറ്റു​ പരിഹാരമാർഗങ്ങൾ തേടി വ്രതാനുഷ്​ഠാനത്തിൽനിന്നും വിട്ടുനിൽക്കുന്നതാണ്​ ഉചിതം. എന്നാൽ, ടൈപ്​^2 പ്രമേഹ​മുണ്ടെങ്കിലും രോഗനിയന്ത്രണം നല്ലതെങ്കിൽ നോമ്പ്​ നോൽക്കുന്നതിൽ തെറ്റില്ല. എന്നിരുന്നാലും ചികിത്സിക്കുന്ന ഡോക്​ടറെ കണ്ട്​ ആരോഗ്യസ്​ഥിതി വിലയിരുത്തുന്നതും മരുന്നുകളിൽ മതിയായ മാറ്റങ്ങൾ വരുത്തുന്നതും നല്ലതാണ്​.

ചികിത്സ ക്രമീകരണങ്ങൾ
​പ്രമേഹനിയന്ത്രണത്തിന്​ ഉപയോഗിക്കുന്ന ചില മരുന്നുകൾ ശരീരത്തിൽ കുറേനേരം തങ്ങിനിൽക്കുന്നവയാണ്. അത്തരം ഗുളികകൾ ചിലപ്പോൾ നോമ്പുകാലത്ത്​ പഞ്ചസാരയുടെ അളവ്​ വല്ലാതെ കുറച്ചുകളയാം. അതിനാൽ അത്തരം മരുന്നുകൾക്കു​ പകരം കുറച്ചു മാത്രം ശരീരത്തിൽ തങ്ങിനിൽക്കുന്ന മരുന്നുകളാണ്​ നല്ലത്​. അതുപോലെ, സാധാരണ ഇൻസുലിനെക്കാളും ‘അനലോഗ്​’ ഇൻസുലിനുകളാവും ഈ സമയത്ത്​ നല്ലത്​. ഒപ്പം മരുന്നി​​​െൻറ ഡോസുകളിലും ചില മാറ്റങ്ങൾ അനിവാര്യമായി വന്നേക്കാം.

മരുന്നുകൾ കഴിക്കുന്ന സമയങ്ങളിലും അനുയോജ്യ മാറ്റങ്ങൾ ആവശ്യമാണ്​. സാധാരണ നമ്മൾ രാവിലെ കഴിക്കുന്ന മരുന്നുകൾ നോമ്പുതുറക്കുന്ന സമയത്തും രാത്രികാലങ്ങളിൽ കഴിക്കുന്ന മരുന്നുകൾ അത്താഴസമയത്തുമാക്കി മാറ്റേണ്ടതുണ്ട്​. പക്ഷേ, ഇത്​ ഡോക്​ടറുടെ നിർദേശപ്രകാരമാകണം.

ആവശ്യത്തിനു മാത്രം ആഹാരം
പ്രമേഹ ചികിത്സയിൽ നിർണായക പങ്കാണ്​ ആഹാരനിയന്ത്രണത്തിനുള്ളത്​. അന്നജം അടങ്ങിയ ആഹാരങ്ങൾ മിതമായി കഴിക്കുക. അരി, ഗോതമ്പ്​, കിഴങ്ങുവർഗങ്ങൾ, ചക്ക മുതലായവയെല്ലാം അന്നജങ്ങളാണ്​. മധുരപലഹാരങ്ങൾ, ജ്യൂസുകൾ ഇവ ഒഴിവാക്കുക. പകരം ഒരു ഉള്ളംകൈയിൽ കൊള്ളുന്ന അത്രയും ഫലങ്ങൾ ഓരോ ദിവസവും കഴിക്കാം. കൊഴുപ്പുകൂടിയതും എണ്ണയിൽ വറുത്തു​േകാരുന്നതുമായ ഭക്ഷ്യവസ്​തുകൾ പരിമിതപ്പെടുത്തുക. പകരം സാലഡുകൾ, പച്ചക്കറികൾ, ഇലക്കറികൾ, തോലോടുകൂടിയ പയറുവർഗങ്ങൾ ഇവ ഉൾപ്പെടുത്തുക.

മാംസാഹാരങ്ങൾ ബേക്ക്​ ചെയ്​തോ ഗ്രിൽ ചെയ്​തോ ഉപയോഗിക്കുന്നതാണ്​ കൂടുതൽ അഭികാമ്യം. പ്രമേഹരോഗികളെ അധികം ആഹാരം കഴിക്കാൻ നിർബന്ധിക്കരുത്. സ്​നേഹം ആഹാരത്തിലൂടെ കാട്ടരുത്​ എന്നർഥം.

വെള്ളം കുറയരുത്
വ്രതമനുഷ്​ഠിക്കുന്ന രോഗികൾ വേനൽക്കാലത്ത്​ വെയിലിൽ​ ജോലി ചെയ്​താലോ അല്ലെങ്കിൽ രാത്രിസമയത്ത്​ വെള്ളം കുടിക്കുന്നത്​ കുറഞ്ഞാലോ നിർജലീകരണം സംഭവിക്കാം. കൂടാതെ, പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിലും മൂത്രത്തിലൂടെ ജലാംശം നഷ്​ടപ്പെടും. ശരീരത്തിൽ ജലാംശം കുറയുന്നത്​ വഴി രക്തസമ്മർദം കുറയാനും ചിലപ്പോൾ ക്ഷീണം, ബോധക്ഷയം, വീഴ്​ച മുതലായവ ഉണ്ടാകുന്നതിനും കാരണമാകാം. കൂടാതെ, ഇത്തരക്കാരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുകയും അത്​ ചിലപ്പോൾ ഹൃദയാഘാതം, പക്ഷാഘാതം മുതലായ സങ്കീർണതകളിലേക്ക്​ നയിക്കുകയും ചെയ്യാം. മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കിൽ ദിവസവും 12-14 ഗ്ലാസ്​ വെള്ളം (2.5 ലിറ്റർ-3 ലിറ്റർ) കുടിക്കണം. പച്ചവെള്ളമായോ മോര്​, പാൽ, സൂപ്പ്​ മുതലായവയോ കുടിക്കാം. മധുരപാനീയങ്ങളും ജ്യൂസും ഒഴിവാക്കുക, കാപ്പി, ചായ ഇവയു​െട ഉപയോഗം കുറക്കുക.

ഷുഗർ കുറഞ്ഞുപോകരുത്
പ്രമേഹരോഗികൾ വ്രതമെടുക്കു​േമ്പാൾ നേരിടുന്ന ഒരു പ്രധാന പ്രശ്​നമാണ്​ പഞ്ചസാര ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ എന്ന അവസ്​ഥ. പെ​ട്ടെന്നുണ്ടാകുന്ന തളർച്ച, ക്ഷീണം, വിറയൽ, വിശപ്പ്​, വിയർപ്പ്​​, നെഞ്ചിടിപ്പ്​ മുതലായവയാണ്​ രോഗലക്ഷണങ്ങൾ. പെ​ട്ടെന്ന്​ രക്തം പരിശോധിച്ചുനോക്കാൻ പറ്റുമെങ്കിൽ നല്ലതാണ്​. ഷുഗർ കുറവാണെങ്കിൽ പഞ്ചസാരയോ മധുരപാനീയമോ കുടിച്ച്​ പഞ്ചസാരയുടെ അളവ്​ നോർമലാക്കണം. വൃക്കരോഗികൾ, കരൾരോഗമുള്ളവർ തുടങ്ങിയവരിൽ ഷുഗർ കുറഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്​. എന്നാൽ, ഷുഗർ കുറഞ്ഞുപോകുമോ എന്നു കരുതി മരുന്നുകൾ കുറക്കുകയോ ഇൻസുലിൻ ഒഴിവാക്കുകയോ അരുത്​. അത്താഴസമയത്ത്​ അന്നജം അടങ്ങിയ ആഹാരം കഴിക്കണം. ഇത്​ പകൽസമയം ഷുഗർ കുറയാതിരിക്കാൻ സഹായിക്കും.

പരിശോധന നിർബന്ധം
വ്രതസമയത്ത്​ രക്തപരിശോധനകൾ നടത്തുന്നതുകൊണ്ട്​ ​​േനാമ്പിന്​ ഭംഗംവരില്ല. അതുകൊണ്ട് പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാണോ എന്നറിയാൻ പകലും രാത്രിയും പല സമയങ്ങളിലായി ഒരു ഗ്ലൂക്കോ മീറ്റർ ഉപയോഗിച്ച് രക്തപരിശോധന വീട്ടിൽ നിന്ന് ചെയ്യണം. പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമല്ലെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം. കാരണം ചില മാറ്റങ്ങൾ ചികിത്സയിൽ ആവശ്യമായി വന്നേക്കാം. അല്ലാതെ ഒരു മാസക്കാലം നീട്ടിവെക്കരുത്.

വ്യായാമം
നിത്യേന ചെറിയതോതിലുള്ള വ്യായാമമുറകളിൽ ഏർപ്പെടുന്നത്​ നല്ലതാണ്​. എന്നാൽ, പകൽ വ്യായാമം അരുത്. രാ​ത്രി നോമ്പ്​ തുറന്നതിനുശേഷം ആഹാരം കഴിച്ച്​ രണ്ടുമണിക്കൂർ കഴിയുന്ന സമയമാണ്​ നല്ലത്​. വീട്ടിൽതന്നെ ചെയ്യാവുന്ന വ്യായാമങ്ങളിൽ ഏർപ്പെടുക.ക്ഷമയുടെ കൂടി മാസമായ റമദാനിൽ നമുക്ക് ക്ഷമയോടെ കോവിഡിനെ നേരിടാം.

ഡോ. എസ്.കെ. സുരേഷ് കുമാർ
(ക​ൺ​സ​ൽ​ട്ടൻറ്​ ഫി​സി​ഷ്യ​ൻ ആ​ൻ​ഡ്​ ഡ​യ​ബ​റ്റോ​ള​ജി​സ്​​റ്റ്​​, ഇ​ഖ്​​റ ഹോ​സ്​​പി​റ്റ​ൽ)

Tags:    
News Summary - ramadan fasting in the time of covid-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.