കഴുത്തിന്​ വേണം കരുതൽ

കഴുത്തിന്​ വേദന വന്നാൽ കാര്യം കഷ്​ടത്തിലാകും. ദീർഘനേരം വണ്ടിയോടിക്കുന്നത്​ മുതൽ കിടന്നുകൊണ്ടു ടിവി കാണൽ, കിടന്നുവായന, ദീര്‍ഘദൂരം യാത്ര ചെയ്യൽ ഇതൊക്കെ കഴുത്തിന്​ ഇഷ്​ടപ്പെടാത്ത കാര്യങ്ങളാണ്​. ഇരിപ്പു ശരിയായ രീതിയിലാക്കിയാല്‍ കഴുത്തിനും സമാധാനമാകും. നടുവും തലയും നിവര്‍ത്തി വേണം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍.

കഴുത്തി​​െൻറ ഭാഗത്തുള്ള അസ്ഥികള്‍ക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിര്‍ത്താനും വ്യായാമങ്ങളും വേണ്ടിവരും. 
നേരെ നോക്കി നില്‍ക്കുക, ശരീരം തിരിക്കാതെ മുഖം ഇടത്തേക്കും വലത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും സാവധാനം ചലിപ്പിക്കുക. തല ഇടത്തേ തോളിലേക്ക് ചരിച്ചു ചെവി തോളില്‍ മുട്ടിക്കുക. ഇതുതന്നെ വലതു തോളിനും ചെയ്യണം. ഇടത്തുനിന്നു വലത്തോട്ടും വലത്തുനിന്നും ഇടത്തോട്ടും ഇരുദിശയിലും തലകൊണ്ട് വൃത്തം വരയ്ക്കുന്നതുപോലെ സാവധാനം വട്ടം കറക്കുക. താടിയെല്ല് നെഞ്ചില്‍ തൊട്ടുവേണം പോകാന്‍. വാ അടച്ചു പിടിക്കണം. പലതവണ ആവര്‍ത്തിക്കാം. 

കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താൻ ലളിതമായ ചില വ്യായാമങ്ങളും ഉണ്ട്​. കൈവിരലുകള്‍ കോര്‍ത്ത്​ തലയ്ക്കു പുറകില്‍ ചേര്‍ത്തു പിടിക്കണം. കൈവെള്ളയും തലയും പരസ്​പരം ശക്തിയായി അമര്‍ത്തണം. ഇൗ സ്​ഥിതി കുറച്ചു സെക്കൻറുകൾ തുടരണം. പിന്നീട്​ മുഷ്​ടി ചുരുട്ടി താടിയെല്ലി​​െൻറ താഴെനിന്ന് മുകളിലേക്ക് അമര്‍ത്തി കുറച്ചു നേരം പിടിക്കണം. ഇരുകവിളുകളിലും ഇരു കൈവെള്ള കൊണ്ട് അമര്‍ത്തിപിടിക്കണം. വേദനയുള്ളപ്പോൾ വ്യായാമം ചെയ്യരുത്​. 

Tags:    
News Summary - neck pain-health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.