ഒാസോൺ പാളിയുടെ തകർച്ച മൂലമുണ്ടാകുന്ന മരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്​

ന്യൂഡൽഹി: ഒാസോൺ പാളിയുടെ തകർച്ച മൂലമുണ്ടാകുന്ന മരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന്​ പഠനം. സ്റ്റേറ്റ്​ ഗ്ലോബൽ എയർ 2017 റിപ്പോർട്ടിലാണ്​ ഇൗ പരമാർശമുള്ളത്​. ​ഒാസോൺ പാളിയുടെ തകർച്ച മൂലം​ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ച്​എകദേശം 2.54 ലക്ഷം പേരാണ്​ ഇന്ത്യയിൽ മരിച്ചത്​. ബംഗ്ലാദേശിനെക്കാൾ 13 ഇരട്ടിയും പാകിസ്താനെക്കാളും 21 ഇരട്ടിയും കൂടുതലാണ് ഇത്​. ബ്രിട്ടീഷ്​, വാഷിങ്​ടൺ യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ ഹെൽത്ത്​ ഇഫക്ട്സ്​ ഇൻസ്റ്റിറ്റ്യൂട്ടാണ്​ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തിലെ 92 ശതമാനം ആളുകളും ശ്വസിക്കുന്നത്​ മലിനമായ വായുവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​.  ചില പ്രദേശങ്ങളിൽ വായു മലിനീകരണത്തിെൻറ തോത്​ കുറക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പ്രദേശങ്ങളിലും മലിനീകരണം ഉയരുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്​. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക്​ അധികകാലം മുന്നോട്ട്​ പോകാനാവില്ലെന്നു റിപ്പോർട്ടിൽ പരമാർശമുണ്ട്​.

ദീപാവലിക്ക്​ ശേഷം ഡൽഹിയിലുണ്ടായ വായു മലനീകരണം വൻ വാർത്ത പ്രാധാന്യം നേടിയുരുന്നു. വായു മലനീകരണത്തി​െൻറ ഫലമായി ഉണ്ടായ പുകമഞ്ഞുമൂലം ഡൽഹി കുറേ ദിവസം നിശ്​ചലമാവുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇയൊരു സാഹചര്യത്തിലാണ നിർണായകമായ ഇൗ പഠനഫലം പുറത്ത്​ വരുന്നത്​.

Tags:    
News Summary - India tops list of countries in ozone pollution deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.