Posted On
date_range Updated On
date_range തിളപ്പിച്ച വെള്ളം തണുപ്പിക്കേണ്ടത് പച്ചവെള്ളെമാഴിച്ചല്ല
ചൂട് ശക്തമായതോടെ പലർക്കും തൊണ്ടവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും പിടിപെടുന്നുണ്ട്. െഎസിട്ട് തണുപ്പിച്ച വെള്ളം കുടിച്ചിരുന്നവർ ഇപ്പോൾ ചൂടു വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്നു. തൊണ്ടക്കോ നെഞ്ചിനോ ഏതെങ്കിലും രീതിയിൽ വേദനയോ അണുബാധയോ ഉള്ള പക്ഷം െഎസിട്ട പാനീയങ്ങൾ കൈകൊണ്ട് തൊടുക പോലും ചെയ്യരുത്. തിളപ്പിച്ച വെള്ളം കുടിക്കുകയും തിളപ്പിച്ച വെള്ളത്തിൽ ഉപ്പിട്ട് തൊണ്ടയിൽ കൊള്ളുകയുമാണ് അസുഖങ്ങളുടെ തുടക്ക സമയത്തെ പ്രതിവിധി. കുറവില്ലെങ്കിൽ രോഗം വഷളാക്കാതെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയും വേണം. തിളപ്പിച്ച വെള്ളത്തിന് ചൂടു കുറക്കാൻ അതിലേക്ക് പച്ചവെള്ളം കലർത്തുന്ന ശീലമുണ്ട് പലർക്കും. അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. തിളച്ച് അണുമുക്തമായ വെള്ളത്തിൽ വീണ്ടും അണുക്കളുടെ സാന്നിധ്യമുണ്ടാക്കുന്ന ഇൗ ശീലം പാടെ ഒഴിവാക്കണം. തിളപ്പിച്ച വെള്ളം ആറ്റി ഉപയോഗിക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.