12-15 വയസ്സുള്ള കുട്ടികൾക്ക്​ ഫൈസർ വാക്​സിന്​ അനുമതി നൽകി യൂറോപ്യൻ യൂനിയൻ

ലണ്ടൻ: 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക്​ ഫൈസർ കോവിഡ്​ വാക്​സിൻ​ കുത്തിവെപ്പിന്​ നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ പുതുതായി 12-15 വയസ്സുകാർക്ക്​ കൂടി കുത്തിവെപ്പ്​ ബാധകമാക്കി. കുട്ടികളിൽ ഇത്​ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക്​ വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി അറിയിച്ചു. കുട്ടികൾക്ക്​ കൂടി വാക്​സിൻ നൽകൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആവശ്യമാണെന്ന്​ ഏജൻസി വാക്​സിൻ വിഭാഗം മേധാവി മാർകോ കവലേരി പറഞ്ഞു. യു.എസും കനഡയും നേരത്തെ ഫൈസർ വാക്​സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. ഈ പ്രായക്കാർക്ക്​ രണ്ടു ഡോസ്​ വാക്​സിനാണ്​ ആവശ്യം. ചുരുങ്ങിയത്​ രണ്ടാഴ്​ച ഇടവേളയിലാണ്​ ഇത്​ കുത്തി​വെക്കേണ്ടത്​. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു. ജർമനി കഴിഞ്ഞ ദിവസം കുട്ടികൾക്ക്​ വാക്​സിൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

കുട്ടികളിൽ കോവിഡ്​ അത്രമേൽ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങൾ കുറവാണ്​. പലരിലും അടയാളം പോലും കാണാതെയാണ്​ വൈറസ്​ ബാധ വന്നുപോകുന്നത്​. 2,260 കുട്ടികളിൽ പരീക്ഷണം നടത്തിയതിൽ 100 ശതമാനവും വിജയമാണെന്ന്​ നേരത്തെ ഫൈസർ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - EU regulator approves Pfizer’s COVID vaccine for ages 12-15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.