Posted On
date_range Updated On
date_range 50കാരനായ രോഗിയിൽനിന്ന് നീക്കം ചെയ്തത് 156 മൂത്രത്തിൽ കല്ലുകൾ
ഹൈദരാബാദ്: മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 50കാരനായ രോഗിയിൽനിന്ന് നീക്കം ചെയ്തത് 156 മൂത്രത്തിൽ കല്ലുകൾ. ഹൈദരാബാദിലെ പ്രീതി യൂറോളജി ആൻഡ് കിഡ്നി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇത്രയധികം കല്ലുകൾ ആദ്യമായാണ് ഒരു രോഗിയിൽനിന്ന് നീക്കം ചെയ്യുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
അധ്യാപകനായ രോഗിയുടെ അടിവയറ്റിൽ ദിവസങ്ങളായി വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൂത്രത്തിൽ കല്ലാണെന്ന് തിരിച്ചറിഞ്ഞു. നിരവധി കല്ലുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പൂർണമായും നീക്കം ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രോഗിയിൽനിന്ന് മുഴുവൻ കല്ലുകളും നീക്കം ചെയ്തു. രോഗി ആരോഗ്യവാനാണെന്നും ഡോ. ചന്ദ്ര മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.