Posted On
date_range Updated On
date_range കുട്ടികളിൽ കൊവാക്സിൻ പരീക്ഷണത്തിന് നടപടി ആരംഭിച്ച് എയിംസ്
ന്യൂ ഡൽഹി: കോവിഡ് വാക്സിനായ കൊവാക്സിൻ കുട്ടികൾക്കും നൽകുന്നതിന്‍റെ മുന്നോടിയായി പരീക്ഷണം നടത്താനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം. വാക്സിൻ സ്വീകരിക്കുന്ന കുട്ടികളെ കണ്ടെത്തുന്ന നടപടി പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആരംഭിച്ചു. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ് പുതുതായി പരീക്ഷണം നടത്തുക. കുട്ടികളിലെ പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ഇവരിൽ കൊവാക്സിൻ നൽകും. പൂർണ ആരോഗ്യവാന്മാരായ 525 കുട്ടികൾക്കാണ് 28 ദിവസങ്ങൾക്കുള്ളിൽ രണ്ടു ഡോസും നൽകുക.
കുട്ടികളിൽ വാക്സിൻ പരീക്ഷണത്തിന് കഴിഞ്ഞ മാസം അധികൃതർ അനുമതി നൽകിയിരുന്നു. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനാണ് കൊവാക്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.