വാഷിങ്ടണ്‍: പുകവലിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ ഫഡ് ഹച്ചിങ്ടണ്‍ സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ ലി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെല്‍.
പഠനത്തിന് വിധേയരാക്കിയ രോഗികളില്‍ 778 പേര്‍ സാധാരണ കാണുന്ന ഓസ്ട്രജന്‍ റിസപ്റ്റര്‍ പോസിറ്റിവ് സ്തനാര്‍ബുദം ഉള്ളവരാണെന്ന് കണ്ടത്തെി. 182 പേര്‍ക്ക് കൂടുതല്‍ അപകടകാരിയായ ട്രിപ്പ്ള്‍ നെഗറ്റിവ് സ്തനാര്‍ബുദമാണ്. രണ്ടും കൂടുതലുള്ളത് പുകവലിക്കാരിലാണ്. 20 മുതല്‍ 44 വരെ വയസ ്സുള്ള സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്.
ദിവസം ഒരു പാക്കറ്റ് സിഗരറ്റെങ്കിലും വലിക്കുന്നവരില്‍ 10 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.