യൂസുഫ് ദാരിമിക്ക് യാത്രയയപ്പ് നൽകി

അബൂദബി: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന അബൂദബി സുന്നി സ​​െൻറർ സെക്രട്ടറി യൂസുഫ് ദാരിമിക്ക് യാത്രയയപ്പ് നൽകി. ഹജ്ജ് നിർവഹിക്കാൻ യാത്ര തിരിക്കുന്നഅബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​​െൻററർ പബ്ലിക് വിഭാഗം മുൻ സെക്രട്ടറി പി.വി. ഉമ്മർ ഹാജിക്കും യാത്രയയപ്പ് നൽകി. ഇസ്​ലാമിക് സ​​െൻറർ പ്രസിഡൻറ്​ പി. ബാവ ഹാജി, കെ.എം.സി.സി ആക്ടിങ്​ പ്രസിഡൻറ്​ വി.കെ. ശാഫി, സുന്നി സ​​െൻറർ പ്രസിഡൻറ്​ ഡോ. ഒളവട്ടൂർ അബ്​ദുറഹ്​മാൻ, എസ്.കെ.എസ്.എസ്.എഫ്​ ട്രഷർ സാബിർ മാട്ടൂൽ, മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ്​ പ്രസിഡൻറ്​ കബീർ ഹുദവി എന്നിവർ യൂസുഫ് ദാരിമിക്ക് ഉപഹാരം നൽകി. പി. ബാവഹാജി അധ്യക്ഷത വഹിച്ചു. സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ കരപ്പാത്ത്, പി.കെ. കരീം ഹാജി, എം. ഹിദായത്തുല്ല, അബ്​ദുറഹ്​മാൻ തങ്ങൾ, അബ്​ദുല്ല നദ്​വി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ സ്വാഗതവും ഇസ്​ലാമിക് സ​​െൻറർ ട്രഷർ ടി.കെ. അബ്​ദുൽ സലാം നന്ദിയും പറഞ്ഞു.

Tags:    
News Summary - yusuf darimi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.