Posted On
date_range Updated On
date_range യോഗദിനം: ദുബൈയിൽ നൗഫ് മർവാഇ നേതൃത്വം നൽകും
ദുബൈ: ദുബൈയിലെ ഇൗ വർഷത്തെ അന്താരാഷ്ട്ര യോഗദിനാചരണ പരിപാടികൾക്ക് സൗദി അറേബ്യയിലെ ആദ്യ സർട്ടിഫൈഡ് യോഗ പരിശീലക നൗഫ് മർവാഇ നേതൃത്വം നൽകും. അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയായ നൗഫ് 21ന് ദുബൈ സബീൽ പാർക്കിൽ നടക്കുന്ന പ്രധാന പരിപാടിയാണ് നയിക്കുകയെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് ഉമ്മുൽ ഖുവൈൻ അൽ അറബി സ്പോർട്സ് ക്ലബിൽ നടക്കുന്ന പരിപാടികളോടെയാണ് കോൺസുലേറ്റിനു കീഴിലെ യോഗദിനാചരണ പരിപാടികൾക്ക് തുടക്കമാവുക. 21ന് സബീൽ പാർക്കിൽ വൈകീട്ട് ആറു മുതൽ രാത്രി 9.30 വരെയാണ് പരിപാടി. 22ന് ഷാർജ എക്സ്പോ സെൻററിലും അജ്മാൻ ഇന്ത്യൻ അസോസിയേഷനിലും റാസൽഖൈമ അമേരിക്കൽ യൂനിവേഴ്സിറ്റിയിലും ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിലും പരിപാടികൾ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.