Posted On
date_range Updated On
date_range വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്ഘാടനം
അബൂദബി: വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്ഘാടനവും സ്ഥാപക ദിനാഘോഷവും സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ മാർത്തോമ്മ ഇടവക വികാരി റെവ. ബാബു കുളത്താക്കൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. സ്നേഹത്തോടും അർപ്പണ ബോധത്തോടും സാമൂഹിക പ്രതിബദ്ധതയോടും പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
‘സാന്ത്വനം 2018’െൻറ ലോഗോ പ്രകാശനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. സെൻറ് ജോർജ് ഇടവക വികാരി റെവ. ഫാ. ബെന്നി മാത്യു, സെൻറ് സ്റ്റീഫൻസ് ഇടവക വികാരി റെവ. ഫാ. ജിജൻ എബ്രഹാം, സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി റെവ. ഫാ. ബിനോ ഫിലിപ്, വൈ.എം.സി.എ രക്ഷാധികാരി വി.ജി. ഷാജി, ജനറൽ സെക്രട്ടറി ടിനോ മാത്യു തോമസ്, ട്രഷറർ ഗീവർഗീസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.