??? ????????? ??? ??????????

ഒന്നും ഒാർമയില്ല; ഉറ്റവരെ തേടി താപ്പ

ഷാര്‍ജ: നേപ്പാളിലെ ഗോര്‍ഖ സ്വദേശിയായ യാം കുമാരിക്ക് (താപ്പ ^47) താന്‍ എവിടെയാണെന്നോ എന്നാണ് ഗള്‍ഫിലത്തെിയതെന ്നോ ഒാർമയില്ല. എവിടെയാണ് ജോലി ചെയ്തത് എന്ന്​ പോലും ഒാർമയില്ലാത്ത താപ്പ ദുബൈ ഹോസ്പിറ്റലിലാണ്​. സാമൂഹിക പ്ര വര്‍ത്തക ലൈല അബൂബക്കറി​​െൻറ വീട്ടിലേക്ക്​ മാറ്റുന്ന ഇവരെ നാട്ടി​ലെത്തിക്കേണ്ടതുണ്ട്. എന്നാല്‍, കൃത്യമായ മേല്‍വിലാസമോ ബന്ധുക്കളോ ഇവിടെ ഇല്ല.

ദുബൈയില്‍ നേപ്പാളിന് കോണ്‍സുലേറ്റില്ലാത്തതിനാൽ അബൂദബിയിലെ എംബസിയിലെത്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്ന് ലൈല പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരെ അബോധാവസ്ഥയില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ശേഷം തലക്ക് ശസ്ത്രക്രിയ നടത്തി. ഇടക്ക് ചില കാര്യങ്ങള്‍ ഇവര്‍ പറയും. ഒരു മകനുണ്ടെന്ന കാര്യമാണ് ആവര്‍ത്തിച്ച് പറയുന്നത്. മനോഹരമായി ഇമാറാത്തി അറബി സംസാരിക്കുന്ന ഇവര്‍ മുമ്പ് ഏതോ സ്വദേശിയുടെ വീട്ടില്‍ ജോലിനോക്കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇവരെ കുറിച്ച് അറിയുന്നവർ ലൈല അബൂബക്കറിനെ വിളിക്കാന്‍ മറക്കരുത്. ഫോൺ: 050 7154340, 056 2322477.

Tags:    
News Summary - yam kumari-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.