പ്ര​ഥ​മ ലോ​ക ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് സ​മ്മേ​ള​നം നാളെ മു​ത​ൽ

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ലെ പ്ര​ഥ​മ ലോ​ക ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് സ​മ്മേ​ള​നം ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്ന് വ​രെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ്​​ര്‍ അ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ് ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും ഡോ​ക്ട​ര്‍മാ​രും ലോ​ക​ത​ല​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന​വ​രും സ​മ്മേ​ളി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ച​താ​യി റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി അ​റി​യി​ച്ചു. റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റ് മൂ​വ്ഇ​ന്‍പി​ക്ക് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ നേ​രി​ട്ടും ഓ​ണ്‍ലൈ​നി​ലും പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​ൻ​ ഓ​ണ്‍ലൈ​ൻ വ​ഴി ചെ​യ്യാം.

ഇ​ന്ത്യ​യു​ള്‍പ്പെ​ടെ 29 രാ​ഷ്ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 96 പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കും. 156 പ​ഠ​ന റി​പ്പോ​ര്‍ട്ടു​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഈ ​രം​ഗ​ത്തെ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ര്‍ച്ച ചെ​യ്യും. പു​തു അ​റി​വു​ക​ളു​ടെ അ​വ​സ​ര​മെ​ന്ന​തി​ലു​പ​രി പ്ര​ഫ​ഷ​ന​ല്‍ നെ​റ്റ്‍വ​ർ​ക്ക് വി​ക​സി​പ്പി​ക്കു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്കും കു​റ്റ​വാ​ളി​ക​ള്‍ക്കു​മെ​തി​രെ ആ​ഗോ​ള സ​മൂ​ഹ​ത്തെ ഒ​രു​മി​ച്ച് നി​ര്‍ത്തു​ന്ന​തി​നും​കൂ​ടി ല​ക്ഷ്യ​മി​ടു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ​ങ്കീ​ര്‍ണ​മാ​യ കേ​സു​ക​ളു​ടെ പ​രി​ഹാ​ര​ത്തി​നു​ത​കു​ന്ന നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - World Forensic Science Conference from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.