കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചേൽപിച്ച തൊഴിലാളിയെ പൊലീസ് ആദരിക്കുന്നു
Posted On
date_range Updated On
date_range കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചേൽപിച്ച തൊഴിലാളിക്ക് ആദരം
ദുബൈ: കളഞ്ഞുകിട്ടിയ ബാഗ് പൊലീസിൽ തിരിച്ചേൽപ്പിച്ച ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാരന് ആദരം. മുഹമ്മദ് ഖാൻ എന്ന തൊഴിലാളിക്കാണ് ഹത്ത പൊലീസ് സ്റ്റേഷനിൽ ആദരമൊരുക്കിയത്. വിനോദസഞ്ചരിയുടെ സുപ്രധാന രേഖകളടങ്ങിയ ബാഗാണ് ഇയാൾക്ക് ലഭിച്ചത്. വൈകാതെ തന്നെ ബാഗ് പൊലീസിൽ ഏൽപിച്ച ഇയാളുടെ സത്യസന്ധതയെയാണ് പൊലീസ് ആദരിച്ചത്.
ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അലി ഉബൈദ് അൽ ബുവൈദി തൊഴിലാളിക്ക് ഉപഹാരം സമ്മാനിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.ബാഗ് പിന്നീട് ഉടമക്ക് പൊലീസ് കൈമാറി. ബാഗ് അതിവേഗത്തിൽ കണ്ടെത്തി തിരിച്ചേൽപ്പിച്ചതിൽ വിനോദസഞ്ചാരി സന്തുഷ്ടി പ്രകടിപ്പിക്കുകയും യു.എ.ഇയിലെ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.