Posted On
date_range Updated On
date_range വനിത കെ.എം.സി.സി രക്തദാന ക്യാമ്പ് ഇന്ന്
ദുബൈ: കെ.എം.സി.സി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ ദുബൈ ഹെൽത്തുമായി സഹകരിച്ച് സ്ത്രീകൾക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച ഉച്ച 3.30 മുതൽ രാത്രി എട്ടുമണി വരെ ദേര ബനിയാസിലാണ് ക്യാമ്പ്.
രക്തദാന ക്യാമ്പ് വനിത ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് മുംതാസ് സമീറ ഉദ്ഘാടനം ചെയ്യും. ക്യാമ്പ് വിജയിപ്പിക്കണമെന്ന് ദുബൈ കെ.എം.സി.സി വനിത വിങ് ആക്ടിങ് പ്രസിഡന്റ് ആയിഷ മഹ്മൂദ്, ആക്ടിങ് ജനറൽ സെക്രട്ടറി റിയാന സലാം, ട്രഷറർ നജ്മ സാജിദ്, ഓർഗനൈസിങ് സെക്രട്ടറി നാസിയ ഷബീർ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.