നറുക്കെടുപ്പ് റാശിദ് അൽ മാരി, ചോയ്ത്രം ബി.ഡി.എം. ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു

'വിൻ ഗോൾഡ് വിത് റെയിൻബോ': നാലാമത്തെ മെഗാ വിജയി നാദാപുരം സ്വദേശി

ദുബൈ: മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷ​െൻറ നാലാമത്തെ നറുക്കെടുപ്പിൽ അബൂദബിയിലെ ഹൗസ് ഓഫ് ടീ കഫെറ്റീരിയയിലെ നാദാപുരം പാറക്കടവ് സ്വദേശി ടി. റാഷിദ് 40,000 ദിർഹമി​െൻറ (7.9 ലക്ഷം രൂപ) ഗോൾഡ് വൗച്ചർ വിജയിയായി (കൂപ്പൺ നമ്പർ 17357).

പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകൾ ദുബൈ കറാച്ചി ദർബാർ റസ്​റ്റാറൻറിലെ ഉസ്മാൻ ഗനി (52662), അജ്മാൻ കൂക്ക് അൽ ശായി കഫറ്റേരിയയിലെ അബ്​ദുല്ല കുണ്ടുപൊയിൽ (59857), ദുബൈ അൽ ഖൂസ് ജുബാ കഫ്റ്റേരിയയിലെ ഹമീദ് ഗണപതിയാട്ടുമ്മൽ ( 55859), ദുബൈ ബർഷയിലെ ഖസർ അൽ ജബൽ കഫറ്റീരിയയിലെ അബ്​ദുൾ നിസാർ (59081) എന്നിവർക്കും ലഭിച്ചു.

2021 ജനുവരി ഒമ്പത് മുതൽ മാർച്ച് 31 വരെ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്​റ്റാറൻറ്, കഫറ്റീരിയകൾ എന്നിവക്കായി നടത്തുന്ന അഞ്ച് നറുക്കെടുപ്പുകളിലൂടെ നാല് ലക്ഷം ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. അഞ്ചാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പ് 2021 ഏപ്രിൽ അഞ്ചിനാണ്. ഈ നറുക്കെടുപ്പിലൂടെ മെഗാ വിജയിക്ക് 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറും നാല് വിജയികൾക്ക് 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്.

യു.എ.ഇയിലെ റെസ്​റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് ലളിതമായി മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്​ അവസരം ലഭിക്കും. ദുബൈ സാമ്പത്തീകാര്യ വകുപ്പ്​ നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചൊയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - win gold with rainbow 4th mega winner announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.