യു.എ.ഇയിലെ വെള്ളിയാഴ്​ച അവധി മാറുമോ ?; സത്യാവസ്​ഥ ഇതാണ്

ദുബൈ: യു.എ.ഇയിൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളിലേക്ക്​ മാറുന്നുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമാണ്​. എന്നാൽ, ഇത്​ അടിസ്​ഥാനരഹിതമാണെന്ന്​ വ്യക്​തമാക്കിയിരിക്കുകയാണ്​ യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ വാം. വെള്ളി, ശനി ദിവസങ്ങളിൽ തന്നെ അവധി തുടരുമെന്നും വാം എക്​സിക്യൂട്ടീവ്​ ഡയറക്​ടർ മുഹമ്മദ്​ ജലാൽ അൽ റയ്​സി പറഞ്ഞു.

ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്​ നിർത്തണമെന്നും ഇത് ജനങ്ങൾക്കിടയിൽ​ തെറ്റിദ്ധാരണ പരക്കാൻ ഇടയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 2006ലാണ്​ വ്യാഴം, വെള്ളി അവധിയിൽ നിന്ന്​ വെള്ളി, ശനിയി​ലേക്ക്​ മാറ്റിയത്​. ഗൾഫ്​ രാജ്യങ്ങളെല്ലാം വാരാന്ത്യ അവധി ഈ ദിനങ്ങളിലാണ്​. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്​ ക്രിമിനൽ കുറ്റമാണെന്നും സൈബർ നിയമ​പ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. തടവും വൻ തുക പിഴയും ലഭിക്കാവുന്ന കുറ്റമാണിത്​.

Tags:    
News Summary - Will UAE change working week to Monday to Friday here is the truth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.