വെൽഫെയർ@25 തവാസുൽ പോസ്റ്റർ പ്രകാശനം യഹ്യ തളങ്കര നിർവഹിക്കുന്നു
ദുബൈ: യു.എ.ഇ കാസർകോട് തളങ്കര വെസ്റ്റ് ഹിൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം വെൽഫെയർ@25 തവാസുൽ എന്ന പേരിൽ ഫെബ്രുവരി 23ന് നടക്കും.
മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനത്തിന്റെ 25 വർഷം പൂർത്തിയാക്കുകയാണ് സംഘടന. സിൽവർ ജൂബിലിയുടെ പോസ്റ്റർ പ്രകാശനം വെൽഫിറ്റ് ഗ്രൂപ് ചെയർമാൻ യഹ്യ തളങ്കര നിർവഹിച്ചു. സ്വാഗത കമ്മിറ്റി ചെയർമാൻ ഹുസൈൻ പടിഞ്ഞാർ, ജനറൽ സെക്രട്ടറി ജലാൽ തായൽ, കരീം തളങ്കര, ബഷീർ കല, നിസാം വെസ്റ്റ് ഹിൽ, മുബാറക് മസ്കത്ത്, ലത്തീഫ് കല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.