?.????. ???????? ???????? ????? ???????? ?????????? ????????? ??????????????????

എ.ആർ.റഹ്‍മാന് വേറിട്ട വരവേല്‍പ്പ്

ദുബൈ: സിനിമാസംഗീത ലോകത്ത് 25 വര്‍ഷം പിന്നിടുന്ന എ.ആര്‍. റഹ്‍മാന് ദുബൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ ആദരം. ബോളിവുഡ് പാര്‍ക്കിൽ അണിനിരന്ന ആയിരം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ച് 'വന്ദേമാതരം' ആലപിച്ചാണ്​ റഹ്‍മാനെ വരവേറ്റത്. അല്‍ വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ആയിരം വിദ്യാര്‍ഥിനികളാണ് എ.ആര്‍. റഹ്‍മാനെ സ്വീകരിക്കാനെത്തിയത്. റഹ്‍മാന്‍ സംഗീതത്തി​​െൻറ 25 ാം വാര്‍ഷികം ആഘോഷിക്കാന്‍ സംഗീത നിശയൊരുക്കുന്ന വേദിയാണ്​ ദുബൈ ബോളിവുഡ് പാര്‍ക്ക്​.

സ്കൂളിലെ ഏഴിനും15 നുമിടക്ക് പ്രായമുള്ള ആയിരം പാട്ടുകാരികളെ പ്രത്യേകം തെരഞ്ഞെടുത്ത് ജെംസ് എജുക്കേഷന്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ കെവിന്‍ ഒലിവറാണ് പരിശീലിപ്പിച്ചത്. ആലാപനം ആസ്വദിക്കാന്‍ റഹ്‍മാന്‍ നേരിട്ടെത്തിയതോടെ കുട്ടികളും ആവേശത്തിലായി. ഈ മാസം 26നാണ് ബ്രദേഴ്സ് ഇന്‍കോര്‍പറേറ്റഡ് ദി ജേണി എന്ന പേരില്‍ ബോളിവുഡ് പാര്‍ക്കില്‍ റഹ്‍മാന്‍ സംഗീതത്തി​​െൻറ 25 വര്‍ഷം ആഘോഷിക്കുന്നത്.

Tags:    
News Summary - Welcome AR Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.