ദുബൈ: വെള്ളിയാഴ്ച ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിൽ ഭാരവാഹനങ്ങൾ കെട്ടിവലിച്ചുള്ള ശക് തിപ്രകടനം കാണാൻ നിരവധി പേർ തടിച്ചു
കൂടി. ചെറിയ കാറുകൾ മുതൽ കൂറ്റൻ ട്രക്കുകൾ വരെ വലിക്കാൻ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമെത്തി. ‘എമിറേറ്റ്സ് സ്ട്രങ്ത്’ ആണ് ‘ട്രക്ക് പുൾ’ എന്ന മത്സരംസംഘടിപ്പിച്ചത്. മൂന്ന് ടൺ, എട്ട് ടൺ, 15 ടൺ എന്നിങ്ങനെ ഭാരമുള്ള വാഹനങ്ങൾ വലിക്കാനാണ് ശക്തർ എത്തിയത്. ഏറ്റവും വേഗത്തിൽ 30 മീറ്റർ അകലേക്ക് വാഹനം എത്തിക്കുന്നവരാണ് വിജയികൾ. പ്രശസ്ത ബോഡിബിൽഡറും ഭാരോദ്വഹന താരവുമായ ലാറി വീൽസ് അതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.