വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ സന്ദർശിക്കുന്നു
ദുബൈ: വയനാട് ഉരുൾ ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പു നൽകി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലാണ് ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. നിലവില്‍ ആകെ 173 പേര്‍ക്കാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയത്. അതില്‍ 62 പേര് ഇപ്പോഴും ചികിത്സയിലാണ്. ഏഴു പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരുപതോളം രോഗികള്‍ ശസ്ത്രക്രിയക്ക് വിധേയരായി സുഖം പ്രാപിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സക്കാവശ്യമായ അധിക മെഡിക്കല്‍ ഉപകരണങ്ങളുമായി പിന്തുണച്ചതിന് കേരള സര്‍ക്കാറിനോട് നന്ദി അറിയിക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ച് വിവരങ്ങൾ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.