?????? ???????? ?????????????? ?????

ദേര മാർക്കറ്റിലെ പട്ടിണിപ്പൂച്ചകളും  പഞ്ചനക്ഷത്ര മീൻമാർക്കറ്റും

ദേര മീൻ-പച്ചക്കറി മാർക്കറ്റ്​ അടച്ചിടാൻ ഒരുങ്ങുന്ന വിവരം ആദ്യമായി ‘ഗൾഫ്​ മാധ്യമം’ പുറത്തുവിട്ട ദിവസം ഒാഫിസിലെ ഫോണിന്​ വിശ്രമമില്ലായിരുന്നു. അസംഭവ്യമായ കാര്യം എന്ന സ്വരത്തിലാണ്​ വിളിച്ചയാളുകളിൽ ഭൂരിഭാഗം പേരും പ്രതികരിച്ചത്​. കച്ചവടക്കാരും ജീവനക്കാരും ഉപഭോക്​താക്കളും പകുതിയിലേറെയും മലയാളികളായ ദേര ഫിഷ്​മാർക്കറ്റിനെ മാറ്റിനിർത്തിക്കൊ​ണ്ടൊരു ദുബൈയെ കുറിച്ച്​ ചിന്തിക്കുന്നതു പോലും അവർക്ക്​ അസംഭവ്യമായിരുന്നു. പുതിയ മാർക്കറ്റിനെ കുറിച്ച്​ കാലങ്ങളായി പറഞ്ഞുകേൾക്കുന്നുവെന്നും അതൊന്നും നടക്കുന്ന കാര്യമല്ലെന്നും പലരും വാശിപിടിച്ചു. വാർത്ത വന്ന്​ ഏതാനും നാളുകൾക്കുള്ളിൽ പക്ഷേ അതു യാഥാർഥ്യമായി. ദേര ഫിഷ്​ മാർക്കറ്റിന്​ താഴ്​ വീണു. മീൻ അവശിഷ്​ടങ്ങൾ കിട്ടാതെ പട്ടിണിയിലായ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ നഗരസഭക്ക്​ ഇടപെടേണ്ട അവസ്​ഥ വരെയായി. പുതിയ മാർക്കറ്റിൽ മീൻകല്ല്​ എടുക്കാതെ മാറിനിന്ന കച്ചവടക്കാർക്കും അതേ അവസ്​ഥ തന്നെ. 

എറണാകുളം മാർക്കറ്റി​​​െൻറയോ കോഴിക്കോട്​ വലിയങ്ങാടിയുടെയോ യു.എ.ഇ പതിപ്പ്​ എന്ന്​ വിശേഷിപ്പിക്കാവുന്ന ദേരയിലെ തനി നാടൻ ചന്തക്ക്​ പകരം തുറക്കപ്പെട്ട വാട്ടർ​ഫ്രണ്ട്​ മാർക്കറ്റിലെത്തിയാൽ ബോധ്യമാവും വ്യാപാര രംഗത്ത്​ ഇൗ രാജ്യം ലക്ഷ്യമിടുന്ന മാറ്റം എങ്ങയെല്ലാമാണെന്ന്​. മീൻ മണമോ വെള്ളമിറ്റി നനഞ്ഞ തറകളോ ഇല്ലാത്ത സമ്പൂർണമായി ശീതീകരിച്ച ലോക നിലവാരമുള്ള ഇൗ മാർക്കറ്റ്​ നൽകുന്ന പുത്തൻ അനുഭവം ഇവിടുത്തെ പൗരജനങ്ങളും പ്രവാസികളും വിനോദ സന്ദർശകരും ഒരുപോലെ ആസ്വദിക്കുന്നു. 

ദ​ുബൈയിലെ അത്ര പത്രാസില്ലെങ്കിലും ഇതു പോലെ ആധുനികമായതൊന്ന്​ ഷാർജ ജുബൈലിലുണ്ട്​. മറ്റ്​ പല എമിറേറ്റുകളിലും ഉയരുന്നുമുണ്ട്​. 
എണ്ണേതര വരുമാനം വർധിപ്പിക്കുന്നതിന്​ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതി​​​െൻറ ഭാഗം കൂടിയാണ്​ ഇൗ സുന്ദര മാർക്കറ്റുകൾ.  നഗരം സുന്ദരമാകു​േമ്പാൾ ബഖാലകൾക്കും കഫ്​റ്റീരിയകൾക്കും ലോൺഡ്രികൾക്കുമെല്ലാം മുഖശ്രീ കൂ​േട്ടണ്ടിവരും. അതിനുള്ള സാമ്പത്തിക ചെലവ്​ താങ്ങാനാവാത്തവർ കച്ചോടം പൂ​േട്ടണ്ടി വരുന്ന പ്രതിസന്ധിയുണ്ടാകും. 

അബൂദബിയിൽ നാല്​ വർഷം മുമ്പ്​ ബഖാലകളുടെ പരിഷ്​കരണം നടന്നു. അക്കാലത്ത്​ തന്നെ അൽ​െഎനിലും ഇതേ പരിഷ്​കരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം മുതലാണ്​ നടപ്പാക്കി തുടങ്ങിയത്​. ഇതി​​​െൻറ ഭാഗമായി അൽ​െഎനിലെ നിരവധി ബഖാലകൾ പുനർനിർമാണത്തിലാണ്​.
പുറത്തുനിന്ന്​ നോക്കിയാൽ അകം മുഴുവനും കാണുന്ന രീതിയിൽ ബഖാല പുനർനിർമിക്കണമെന്നാണ്​ നിർദേശം. കടകളുടെ ഉയരം കുറക്കണം. കടയിലെ അലമാര തട്ടുകളിൽ കുറച്ച്​ സാധനങ്ങളേ വെക്കാവൂ. മൊത്തത്തിൽ സ്​റ്റോക്ക്​ ചെയ്യുന്ന സാധനങ്ങളു​െട അളവും കുറക്കണം തുടങ്ങിയ നിബന്ധനകളുമുണ്ട്​. മാനദണ്ഡ പ്രകാരം പുനർനിർമാണം നടത്താൻ 75,000 മുതൽ ലക്ഷം ദിർഹം വരെയാണ്​ ചെലവ്​ വരുന്നതെന്ന്​ ബഖാല നടത്തിപ്പുകാർ പറയുന്നു. പരിഷ്​കരണ നടപടിയുടെ ഒന്നാം ഘട്ടത്തിൽ 10,000 ദിർഹം അൽ​െഎൻ നഗരസഭയിൽ കെട്ടിവെക്കുകയും വേണം. നാല്​ കമ്പനികളാണ്​ അൽ​െഎനിൽ കരാറെടുത്ത്​ പുനർനിർമാണം നടത്തുന്നത്​. 15 ദിവസം കൊണ്ട്​ നിർമാണം പൂർത്തീകരിക്കാമെന്നാണ്​ കരാറെങ്കിലും മാസം പിന്നിട്ടിട്ടും നിർമാണം കഴിയാത്ത നിരവധി ബഖാലകളു​ണ്ട്​.  അൽ​െഎനിലെ 95 ശതമാനത്തിലധികം ബഖാലകളും നടത്തുന്നത്​ മലയാളികളാണ്​. പുതിയ പരിഷ്​കരണം കച്ചവടം കുറയാൻ ഇടയാക്കുമെന്ന്​ കോട്ടക്കൽ വെന്നിയൂർ സ്വദേശിയും ത്വവിയ്യയിലെ ബഖാല ഉടമയുമായ അബ്​ദുൽ അസീസ്​ പറയുന്നു. കടകൾ ഭംഗി കൂടുമെങ്കിലും ഉയരം കുറക്കുന്നതിനാൽ  സാധനങ്ങൾ  കൂടുതൽ സൂക്ഷിക്കാനാവില്ല. അലമാരത്തട്ടുകളിൽ കൂടുതൽ ഉൽപന്നങ്ങൾ വെക്കരുതെന്ന്​ നിർ​േദശവുമുണ്ട്​. ആഴ്​ചയിൽ ഒരു തവണ വന്ന്​ സാധനങ്ങൾ നൽകിയിരുന്ന വിതരണക്കാർക്ക്​ ഇനി രണ്ട്​ തവണ വരേണ്ടിവരും. സ്​റ്റോക്ക്​ കുറയുന്നതോടെ കാർട്ടണുകൾ ആവശ്യപ്പെട്ട്​ വരുന്ന ഉപഭോക്​താക്കൾക്ക്​ അവ നൽകാൻ കഴിയാതെ വരും. ഇത്​ വ്യാപാരത്തിൽ ഇടിവുണ്ടാക്കും. ബഖാലകളു​െട സൗന്ദര്യവത്​കരണം കൊണ്ട്​ പ്രധാന പാതയോരങ്ങളിലെ ചില കടകൾക്ക്​ അൽപം കച്ചവടം കൂടിയേക്കും. പക്ഷേ, കൂടുതൽ ബഖാലകളും ഗ്രാമങ്ങളിൽ (സാബിഅ) ആണ്​. ദിവസം 2,500 ദിർഹത്തി​​​െൻറ കച്ചവടമില്ലാതെ ഇനി ഇൗ രംഗത്ത്​ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും അബ്​ദുൽ അസീസ്​ പറയുന്നു. ഇത്തരത്തിലുള്ള ചെലവുകൾ താങ്ങാൻ പറ്റാത്ത ചിലർ കടകൾ കൈമാറിയിട്ടുണ്ട്​. സമീപത്തെ രണ്ട്​ കടകൾ ഒന്നാക്കി പങ്കാളിത്ത വ്യവസ്​ഥയിൽ പുനർനിർമാണം നടത്തി പരിഹാരം കണ്ടവരുമുണ്ട്​. 

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ ദുബൈയിലെ 45 ശതമാനം ഷവർമ സ്​റ്റാളുകൾ പൂട്ടാനാണ്​ 2016 നവംബർ ഒന്ന്​ മുതൽ ദുബൈ നഗരസഭ നടപടിയെടുത്തത്​. ഷവർമ വിൽക്കുന്ന ചെറുതും ഇടത്തരവുമായ 572 ഒൗട്ട്​ലെറ്റുകൾക്ക്​ പുതിയ മാനദണ്ഡം പാലിക്കാൻ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും 318 എണ്ണത്തിന്​ മാത്രമേ ഇത്തരത്തിലുള്ള മാറ്റത്തിന്​ സാധിച്ചിരുന്നുള്ളൂ. ഷവർമ സ്​റ്റാൻഡി​​​െൻറ വലിപ്പം കൂട്ടുന്നതും ഷവർമ നിർമാണ ഉപകരണങ്ങളും സംഭരണ സംവിധാനങ്ങളും പരിഷ്​കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മാനദണ്ഡങ്ങൾ.

സ്​മാർട്ട്​ മാളുകളുടെ കടന്നുവരവും ഹൈപർ മാർക്കറ്റുകളുടെ വ്യാപനവും പാരമ്പര്യ കച്ചവട സ്​ഥാപനങ്ങൾക്ക്​ മുന്നിൽ വെല്ലുവിളിയുടെ തിരശ്ശീല ഉയർത്തിയിരിക്കുന്നു. സ്​മാർട്ട്​ മാളുകളുടെ ത്രീഡി സ്​ക്രീനിൽ തൊട്ടുള്ള ഷോപ്പിങ്​ ദുബൈ മെട്രോ യാത്രക്കാർക്ക്​ നന്നായി ബോധിച്ചതായാണ്​ പരീക്ഷണ ഘട്ടത്തിൽ തെളിഞ്ഞിരിക്കുന്നത്​. കഴിഞ്ഞ വർഷം ഡിസംബറിലാണ്​ എ.ഡി.സി.ബി, ഡമാക്​, ദുബൈ ഇൻറർനെറ്റ്​ സിറ്റി, എമിറേറ്റ്​സ്​ ടവേഴ്​സ്​ മെട്രോ സ്​റ്റേഷനുകളിൽ പരീക്ഷണാടിസ്​ഥാനത്തിൽ സ്​മാർട്ട്​ മാളുകൾ തുറന്നത്​. സ്​ക്രീൻ വഴി തെരഞ്ഞെടുക്കുന്ന ഉൽപന്നങ്ങൾ ഉപഭോക്​താവ്​ പറയുന്ന സ്​ഥലത്തും സമയത്തും എത്തിയിരിക്കും. പണം ക്രെഡിറ്റ്​ കാർഡ്​ മുഖേന അടക്കാം. പരീക്ഷണ ഘട്ടത്തിലെ വിജയം കാരണം കൂടുതൽ സ്​​റ്റേഷനുകളിലേക്ക്​ സ്​മാർട്ട്​ മാളുകൾ വ്യാപിപ്പിക്കാനൊരുങ്ങുകയാണ്​ ആർ.ടി.എ.

ഇത്​ കച്ചവട സ്ഥാപന ഉടമകളുടെ മുന്നിലുള്ള കടമ്പകളാണെങ്കിൽ ഇൗ മേഖലയിലെ ജീവനക്കാർക്കുമുണ്ട്​ നിരവധി വെല്ലുവിളികൾ. ചില്ലറവിൽപന മേഖലയിൽ നിലവിലുള്ള ഒാ​േട്ടാമേഷനുകൾക്ക്​ പുറമെ കൂടുതൽ സംവിധാനങ്ങളാണ്​ ലോകാടിസ്​ഥാനത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്​. സാ​േങ്കതികവിദ്യ സ്വീകരിക്കുന്നതിൽ എന്നും മുന്നിൽ നിന്നിട്ടുള്ള യു.എ.ഇയിൽ ഇവ വ്യാപകമാവാൻ താമസമൊട്ടുമുണ്ടാകില്ല. അതിനാൽ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ​േകൾക്കുന്ന, കാഷ്​ കൗണ്ടർ വിട്ടുപോകുവോളം നീണ്ടുനിൽക്കുന്ന ഫിലിപ്പൈൻ ‘താങ്ക്യൂ’വോ ഒരു ചെറു പുഞ്ചിരിയോടെയുള്ള ഇന്ത്യൻ തലയിളക്കമോ അൽപ കാലത്തിന്​ ശേഷം അപ്രത്യക്ഷമാകുന്നുവെങ്കിൽ അത്​ഭുതപ്പെടാനില്ല. ഒരു കട മാത്രം ഒത്തിരി ഉൽപന്നങ്ങളുമായി നമ്മെ കാത്തിരിക്കുന്ന കാലമായിരിക്കും അത്​. 

ഇൗയൊരു സങ്കൽപമാണ്​ വാഷിങ്​ടണിലെ സീറ്റ്​ലിൽ പ്രമുഖ ഒാൺലൈൻ ചില്ലറ വിൽപന കമ്പനിയായ ആമസോൺ ആറ്​ മാസം മുമ്പ്​ യാഥാർഥ്യമാക്കിയത്​. ‘ആമസോൺ ​േഗാ’ എന്ന്​ പേരുള്ള ഇൗ സ്​റ്റോറിൽ കാഷ്യറോ പരിശോധനാ ഉദ്യോഗസ്​ഥരോ ഇല്ല. മൊബൈൽ ഫോണിലുള്ള ആമസോൺ ​േഗാ ആപ്ലിക്കേഷൻ സ്​റ്റോറി​​​െൻറ കവാടത്തിൽ എൻറർ ചെയ്യുന്നതോടെ അകത്ത്​ പ്രവേശിക്കാം. ആവശ്യമുള്ളതെന്തും എടുത്ത്​ പുറത്തിറങ്ങാം. പണം നിങ്ങളുടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ ഇൗടാക്കിയിരിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, അൽഗോരിതം, കമ്പ്യൂട്ടർ വിഷൻ തുടങ്ങിയവയുടെ സഹായ​ത്തോടെയാണിത്​ സാധ്യമാകുന്നത്​. 

​ദുബൈ മെട്രോ സ്​റ്റേഷനിൽ സ്​ഥാപിച്ചിരിക്കുന്ന സ്​മാർട്ട്​ മാൾ
 

ഒാ​േട്ടാമേഷൻ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിൽ യു.എ.ഇയിലെ വ്യാപാരികൾ ഏറെ തൽപരരാണെന്നാണ്​ കഴിഞ്ഞയാഴ്​ച പുറത്തുവിട്ട ഹണിവെൽ-യുഗോവ്​ സർവേയിൽ വ്യക്​തമാകുന്നതും. ഇത്തരം സാ​േങ്കതികവിദ്യകൾ സ്വീകരിച്ച രാജ്യത്തെ ചില്ലറ വിൽപന സ്​ഥാപനങ്ങളിൽ 87 ശതമാനവും പറയുന്നത്​ ഇവ കാരണം ക്രിയാത്​മകതയും ഉൽപാദനക്ഷമതയും വർധിച്ചുവെന്നാണ്​. രാജ്യത്തെ ചില്ലറ വിൽപന ഉടമകളിൽ 38 ശതമാനവും അവരുടെ മേഖലയിൽ ഭാവിയുടെ സാ​േങ്കതികവിദ്യയായി വെയർഹൗസ്​ ഒാ​േട്ടാമേഷനെ കാണുന്നു​. പാക്കിങ്​ തൊഴിലാളിയും മെർച്ച​ൻറയ്​സറും മുതൽ സൂപ്പർവൈസർ വരെയുള്ള ജീവനക്കാർക്ക്​ തൊഴിൽനഷ്​ടത്തിന്​ വെയർഹൗസ്​ ഒാ​േട്ടാമേഷൻ കാരണമായേക്കും. കാഷ്യറും അക്കൗണ്ടൻറും ഉൾപ്പെടെയുള്ളവരുടെ തൊഴിലിന്​ ഭീഷണിയാവുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഭാവി വാഗ്​ദാനമായി കാണുന്നത്​ 36 ശതമാനം ചില്ലറവിൽപന വ്യാപാരികളാണ്​​.  

(തുടരും)

തയ്യാറാക്കിയത്​: സവാദ്​ റഹ്​മാൻ,
ടി.ജുവിൻ,  എസ്​.എം. നൗഫൽ, 
സുലൈമാൻ രണ്ടത്താണി, 
ബഷീർ മാറ​ഞ്ചേരി

 


 

Tags:    
News Summary - waterfront market-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.