സമുദ്ര പൈതൃകം ആഘോഷിക്കാന്‍ അല്‍ ദഫ്രയില്‍ ജലമേള

യു.എ.ഇയുടെ സമുദ്ര പൈതൃകം ആഘോഷിക്കാന്‍ അരങ്ങൊരുങ്ങുകയാണ് അല്‍ ദഫ്രയില്‍. 14ാം അല്‍ ദഫ്ര ജലമേള മാര്‍ച്ച് 10 മുതല്‍ 19 വരെ അല്‍ മുഖൈരിബ് ബീച്ചില്‍ അരങ്ങേറും. അറബി പായ്കപ്പലോട്ട മല്‍സരം, ബീച്ച് സ്‌പോര്‍ട്‌സ്, നാടന്‍ കലകള്‍, സംഗീത പരിപാടികള്‍, പരമ്പരാഗത മാര്‍ക്കറ്റ് എന്നിവയിലൂടെ എമിറേറ്റിന്‍റെ സമുദ്ര പൈതൃകം ആഘോഷിക്കുകയാണ് അല്‍ധഫ്ര ജലമേളയിലൂടെ ചെയ്യുന്നത്.

അല്‍ ധഫ്ര ജലമേളയില്‍ ഇതാദ്യമായി വിങ് ഫോയില്‍ റേസിങ് ലോകകപ്പും അരങ്ങേറും. കൈറ്റ് സര്‍ഫിങ്, വിന്‍ഡ് സര്‍ഫിങ് എന്നിവയില്‍ നിന്ന് വികസിപ്പിച്ചെടുത്ത വിന്‍ഡ് പ്രൊപ്പല്ലഡ് രീതിയാണ് വിങ് ഫോയില്‍. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ നിന്നായി അമ്പതിലേറെ താരങ്ങള്‍ ഈ മല്‍സരത്തില്‍ പങ്കെടുക്കും. യു.എ.ഇയുടെ സമുദ്ര പൈതൃകം അടുത്തറിയാനും വിനോദങ്ങളിലേര്‍പ്പെടാനും അവസരമൊരുക്കിയ അബൂദബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍ സമാപിച്ചത് കഴിഞ്ഞ മാസമാണ്.

ആരംഭിച്ചു. അബൂദബി കോര്‍ണിഷിലെ അല്‍ ബഹറില്‍ കപ്പലോട്ടം, കപ്പല്‍ നിര്‍മാണം, മീന്‍പിടിത്തം, മുത്തുവാരല്‍ തുടങ്ങി കടല്‍ സംബന്ധമായ അനേകം അറിവുകള്‍ നേടാനുള്ള സാധ്യതകളാണ് ഉല്‍സവത്തില്‍ ഒരുക്കിയത്. യു.എ.ഇയുടെ നാവിക-സമുദ്ര പാരമ്പര്യം, വാണിജ്യ ചരിത്രം, നാവിക മേഖലയില്‍ യു.എ.ഇ പരമ്പരാഗതമായി ആര്‍ജ്ജിച്ച കഴിവുകള്‍ തുടങ്ങിയവ അടുത്തറിയാനുള്ള അവസരമായിരുന്നു ഫെസ്റ്റിവല്‍ സമ്മാനിച്ചത്. സന്ദര്‍ശകര്‍ക്കായി ശില്‍പശാലകള്‍, പ്രകടനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, പൈതൃക പാതകള്‍, പരമ്പരാഗത കച്ചവട കേന്ദ്രം, പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവും ഇവിടെ തയ്യാറാക്കിയിരുന്നു.

Tags:    
News Summary - Water fest at Al Dhafra to celebrate maritime heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.