റാസൽഖൈമ: യു.എ.ഇയിലെ പൗരൻമാർക്ക് വീടും പ്രദേശങ്ങൾക്ക് വികസനവും ഉറപ്പുവരുത്തു വാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ചു. 32 ബില്യൻ ചെലവിട്ട് 34,00 0 വീടുകൾ ആറു വർഷം കൊണ്ട് നിർമിച്ചു നൽകും.
15000 ദിർഹം മാസ ശമ്പളമുള്ള ഇമറാത്തികൾക് ക് ശൈഖ് സായിദ് ഭവന പദ്ധതിയിൽ ഗ്രാൻറിന് അപേക്ഷിക്കാൻ അർഹത നൽകുവാനും തീരുമാനിച്ചു. നേരത്തേ ഇത് 10000 ദിർഹമായിരുന്നു. എട്ടു ലക്ഷം മുതൽ 12 ലക്ഷം വരെ ഭവന വായ്പയും അനുവദിക്കും. റാസൽ ഖൈമയിൽ പുരോഗമിക്കുന്ന സ്വദേശി ഭവന പദ്ധതി പ്രദേശത്ത് പരിശോധനാ സന്ദർശനം നടത്തവെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.
നമ്മുടെ ആദ്യത്തേയും രണ്ടാമത്തേയും മൂന്നാമത്തെയും ശ്രദ്ധ ഇമറാത്തികളുടെ ഉയർച്ച തന്നെയാണ്. എല്ലാ പൗരൻമാർക്കും മാന്യമായ ജീവിതം ഉറപ്പാക്കുക എന്നത് കർത്യവമാണ്. ജനതയുടെ നിരന്തര ത്യാഗങ്ങളാണ് രാജ്യത്തിെൻറ വികസനത്തിന് നിമിത്തമായതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ അൽ അവീറിലും ഷാർജ അൽ സിയൂഹിലും പുതിയ ഭവന നിർമാണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് പശ്ചാത്തല സൗകര്യ വികസന മന്ത്രിയും ശൈഖ് സായിദ് ഭവന പദ്ധതി ചെയർമാനുമായ ഡോ. അബ്ദുല്ല മുഹമ്മദ് ബിൽ ഹൈഫ് അൽ നുെഎമി അറിയിച്ചു.
വീടൊരുക്കുന്നതിനൊപ്പം സുസ്ഥിര ജീവിത രീതികളും സജ്ജമാക്കുന്നതായി പദ്ധതി ഡയറക്ടർ ജനറൽ ജമീല അൽ ഫന്ദി വ്യക്തമാക്കി. ജല ഉപയോഗം 40 ശതമാനവും ൈവദ്യുതി ഉപയോഗം 20 ശതമാനവും കുറവുവരുത്തുമെന്ന് അവർ അറിയിച്ചു. റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന സഉൗദ് ബിൻ സഖർ അൽ ഖാസിമി, ഉപപ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽനഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, കാബിനറ്റ്^ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.