വീ വൺ അൽഐനും ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐനും ചേർന്ന് ജബൽ ഹഫീത് മലമുകളിലേക്ക് നടത്തിയ വാക്കത്തൺ
അൽഐൻ: ജനങ്ങളിൽ ആരോഗ്യ ബോധവത്കരണവും സാഹസിക സന്നദ്ധതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യംവെച്ച് വീ വൺ അൽഐനും ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐനും ചേർന്ന് യു.എ.ഇയിലെ രണ്ടാമത്തെ ഉയർന്ന മലയായ ജബൽ ഹഫീത് മല മുകളിലേക്ക് വാക്കത്തൺ സംഘടിപ്പിച്ചു. രാവിലെ ഏഴിന് ഗ്രീൻ മുബസറയിൽ നിന്ന് വീ വൺ പ്രസിഡന്റ് നവാബ് ജാൻ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്, സ്പോർട്സ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ, അസി. സ്പോർട്സ് സെക്രട്ടറി നിസാം കുളത്തുപ്പുഴ ഇന്ത്യൻ സോഷ്യൽ സെന്റർ ചെയർ ലേഡി സ്മിത രാജേഷ്, കോർ കമ്മിറ്റി കൺവീനർ സുരേഷ് തുടങ്ങിയവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഗ്രീൻ മുബസ്സറയിൽ നിന്ന് മലയുടെ മുകളിലേക്കുള്ള 13 കിലോമീറ്റർ ദൂരമാണ് നടന്നത്. കഴിഞ്ഞ 13 വർഷമായി വീ വൺ അൽഐൻ നടത്തുന്ന ജബൽ ഹഫീത് വാക്കത്തണിന് ഓരോ വർഷവും ജനങ്ങളിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വീ വൺ ജനറൽ സെക്രട്ടറി ഡോ. ഷാഹുൽ ഹമീദ് പറഞ്ഞു. ഈ വർഷവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ വാക്കത്തണിന്റെ ഭാഗമായി.
മലയുടെ മുകളിൽ അൽ വക്വാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി.
ആദ്യം മലമുകളിൽ എത്തിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന പരിപാടിയിൽ വീ വൺ ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കോർ കമ്മിറ്റി കൺവീനർ സുരേഷ്, അൽ വക്വാർ മെഡിക്കൽ സെന്റർ ഡോ. ഷാഹുൽ ഹമീദ്, ഡോ. ശശി സ്റ്റീഫൻ, ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ ചെയർ ലേഡി സ്മിതാ രാജേഷ്, വീ വൺ അൽഐൻ വനിതാ വിങ് ലീഡേഴ്സ് ആയ നൂർജഹാൻ ആലിപ്പറമ്പൻ, രേഷ്മ സുപക് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.