വി​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്​ യു.​എ.​ഇ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

വി​മ​ൽ ജ്യോ​തി കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

ഷാ​ർ​ജ: വി​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ യു.​എ.​ഇ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന വാ​ർ​ഷി​ക പ​രി​പാ​ടി മി​ല​ൻ-2023 ഷാ​ർ​ജ മു​വൈ​ല ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ന്നു. അ​റേ​ബ്യ​ൻ റേ​ഡി​യോ നെ​റ്റ്​​വ​ർ​ക്ക് വാ​ർ​ത്താ​മേ​ധാ​വി ഷാ​ബു കി​ളി​ത്ത​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പോ​ൾ ടി. ​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ദീ​പു, അ​ലു​മ്നി പ്ര​സി​ഡ​ന്റ് ജി​ൻ​സ് സെ​ക്ര​ട്ട​റി മ​ജ്‌​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കോ​ള​ജ് അ​ലു​മ്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ ലോ​ഗോ, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ഗോ​കു​ലി​ന് ന​ൽ​കി ഷാ​ബു പ്ര​കാ​ശ​നം ചെ​യ്തു. ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഷി​നോ​ജി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ബെ​സി​ന്ത, പ​ല്ല​വി, മി​ല​ൻ ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Vimal Jyoti College Former Students Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.