ദുബൈ: അപകടമുണ്ടായാൽ അടുത്തുള്ള പൊലീസ് േകന്ദ്രത്തിലേക്ക് ഉടനടി ഒാേട്ടാമാറ്റിക്കായി സന്ദേശം എത്തുന്ന ഇ-കാൾ സംവിധാനം രാജ്യത്തെ വാഹനങ്ങളിൽ സ്ഥാപിക്കാൻ തീരുമാനം. 2021 മുതൽ പുറത്തിറങ്ങുന്ന വാഹനങ്ങളിലെല്ലാം ഇൗ സംവിധാനം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മീറ്ററോളജി (എസ്മ)യുടെ മാനദണ്ഡങ്ങൾക്കനുസൃതമായ ഇ-കാൾ സംവിധാനമാണ് വാഹനങ്ങളിലുണ്ടാവുകയെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അപകടമുണ്ടായ വിവരം റിപ്പോർട്ട് ചെയ്യാനുള്ള സമയം കുറക്കാനും രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കുക വഴി മരണസംഖ്യയും അപകടങ്ങളുടെ ഗുരുതരാവസ്ഥയും കുറക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. അപകടമുണ്ടായാലുടൻ വാഹനത്തിലെ െഎ.വി.എസ് സിസ്റ്റം മുഖേനെ പൊലീസ് സ്റ്റേഷനിലേക്ക് അപായ സൈറൻ എത്തും. അപകടം നടന്ന സ്ഥലം, സമയം, യാത്രക്കാരുടെ എണ്ണം, വാഹനം മറിഞ്ഞുവോ എന്നതടക്കം സ്ഥിതിവിവരങ്ങൾ എന്നിവയെല്ലാം പൊലീസിലെത്തും. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളിലും ഇവ സ്ഥാപിക്കാനാണ് പദ്ധതി. കാറുകളിലാണ് ആദ്യ ഘട്ടത്തിൽ ഇതു നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.