ദുബൈ: ഭക്ഷണരുചികൾക്ക് പുതിയ നിർവചനം തീർത്ത സംസം ഗ്രൂപ്പിന് കീഴിൽ സസ്യാഹാര പ്ര േമികൾക്കായി പ്രത്യേക ഭക്ഷശാല പ്രവർത്തനം തുടങ്ങി. കറാമയിൽ എ.ഡി.സി.ബിക്ക് പിൻഭാഗ ത്താണ് ‘വെജ് ഭവൻ’ റസ്റ്റോറൻറ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 15 അമ്മമാർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ആർ.ജെ. ആർഫാസ്, സംസം ഗ്രൂപ്പ് ചെയർമാൻ ഷൈജൽ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു.
ദക്ഷിണേന്ത്യയിലെ എല്ലാത്തരം വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കുമൊപ്പം ചൈനീസ് സസ്യാഹാരവും വിവിധതരം മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച ബുഫെ ഡിന്നർ 20 ദിർഹം നിരക്കിൽ ആസ്വദിക്കാമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.