കുട്ടികൾക്കായി അബൂദബിയിൽ വാക്സിൻ കേന്ദ്രം

അബൂദബി: മൂന്നിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനായി അബൂദബിയിൽ പുതിയ ആരോ​ഗ്യകേന്ദ്രം തുറന്നു. ആരോ​ഗ്യമന്ത്രാലയം, ഏർളി ചൈൽഡ് ഹുഡ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് സേഹയാണ് ഇത്തിഹാദ് ഹീറോസ് ഹെൽത്ത്​ കെയർ സെന്‍റർ ആരംഭിച്ചത്.

തിങ്കൾ മുതൽ വെള്ളി വരെ പുലർച്ച ഒന്നു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം. വിദ​ഗ്ധരായ ആരോ​ഗ്യപ്രവർത്തകരുടെ സേവനം ഉണ്ടാകും.

അൽ ഇത്തിഹാദ് സെന്‍റർ ഇരുന്ന അതേ സ്ഥലത്താണ് ഇത്തിഹാദ് ഹീറോസ് ഹെൽത് കെയർ പ്രവർത്തിക്കുന്നത്​.

Tags:    
News Summary - Vaccine center for children in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.