ദുബൈ: ഇസ്രായേലുമായി കഴിഞ്ഞമാസം ഒപ്പുവെച്ച കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.
കരാർ സംബന്ധിച്ച ഭരണഘടന നടപടികൾ തുടങ്ങാനും കരാറിന് അംഗീകാരം നൽകുന്ന ഫെഡറൽ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശം നൽകി. രാജ്യത്തിെൻറ വികസനത്തിന് കരാർ ഗുണം ചെയ്യുമെന്ന് യോഗം വിലയിരുത്തി. സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ളതാണ് കരാർ. സാമ്പത്തിക, സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിലെ വികസനത്തിന് കരാർ വഴിയൊരുക്കും. മിഡിൽ ഈസ്റ്റിലെ വെല്ലുവിളികൾ മറികടക്കാൻ കരാർ സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.