യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കേ​ര​ള​ത്തി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ആ​ശ​ങ്ക –യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോസിയേഷൻ

ദു​ബൈ: കേ​ര​ള​ത്തി​ലെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ അ​ട​ക്കം കൊ​ല​പാ​ത​ക​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​കു​ന്ന​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക അ​റി​യി​ച്ച്​ യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ൻ. ദു​ബൈ ഖി​സൈ​സി​ലെ ഓ​ഫി​സി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ സ​ലീം ഇ​ട്ട​മ്മ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ല​ഹ​രി​ക്ക് അ​ടി​മ​യാ​കു​ന്ന യു​വ​ത​ല​മു​റ​യാ​ണ്​ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് എ​ന്ന​ത് കൊ​ണ്ട് ല​ഹ​രി മ​രു​ന്ന് വ്യാ​പാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ശ​ക്ത​മാ​യ സം​വി​ധാ​നം വേ​ണ​മെ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ജ​ന​ത​ക്ക് ഭ​യ​ര​ഹി​ത ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ്. കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ ഭ​യ​പ്പാ​ടോ​ടെ ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം കാ​ണ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ടു​ക​യും പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു.

വി​ഷ​യ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും കേ​ര​ള പൊ​ലീ​സ് മേ​ധാ​വി​ക്കും പ്ര​വാ​സി​ക​ൾ​ക്കാ​യി പ​രാ​തി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ​വ​ർ​ഷ​വും അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്താ​റു​ള്ള ഇ​ഫ്താ​ർ സം​ഗ​മം ഇ​ത്ത​വ​ണ​യും ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി അ​ബ്ദു​ൽ ഗ​ഫൂ​ർ പൂ​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് അം​ഗ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.

ബ​ഷീ​ർ സൈ​ദു, നൗ​ഷാ​ദ് ഹു​സൈ​ൻ, മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, ഫൈ​സ​ൽ കി​ൽ​ട്ട​ൻ, സൈ​നു​ദ്ദീ​ൻ, മു​സ്ത​ഫ ഡി​പ്ലോ​മാ​റ്റ് എ​ന്നി​വ​രാ​ണ് ഇ​ഫ്താ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. മു​ജീ​ബ് റ​ഹി​മാ​ൻ, ഫൈ​സ​ൽ കാ​ലി​ക്ക​റ്റ്, ഗ​ഫൂ​ർ മു​സ​ല്ല, നൗ​ഫ​ൽ മൂ​സ, ഷാ​ഫി ആ​ല​ക്കോ​ട്, സ​മീ​ൽ അ​മേ​രി, ഷ​റ​ഫു​ദീ​ൻ, യാ​സ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ജി​ത് ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും മു​ഹ്സി​ൻ കാ​ലി​ക്ക​റ്റ് ന​ന്ദി​യും അ​റി​യി​ച്ചു.

Tags:    
News Summary - United PRO association expressed concern over murder news in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.