അബൂദബി: പത്തനംതിട്ട ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘യൂണീക് 2025 സീസണ് -2’ പ്രവര്‍ത്തക കുടുംബസംഗമം ഫെബ്രുവരി ഒമ്പത് ഞായറാഴ്ച ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കായി തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന ലീഡേഴ്സ് ടോക്ക് സെഷന് മുതിര്‍ന്ന കെ.എം.സി.സി നേതാവും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റുമായ വി.പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ഇ.ടി.എം. സുനീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ ഹംസ ഹാജി പാറയില്‍, ഷാനവാസ് പുളിക്കല്‍, നിസാമുദ്ദീന്‍ പനവൂര്‍, ഐ.ഐ.സി റിലീജ്യസ് വിഭാഗം സെക്രട്ടറി ഇസ്ഹാഖ് നദ്വി, കെ.എം.സി.സി ഭാരവാഹികള്‍ പങ്കെടുക്കും. കളറിങ്, ഡ്രോയിങ് മത്സരങ്ങള്‍, ക്വിസ് മത്സരം മറ്റു വിജ്ഞാന-കല-കായിക മത്സരങ്ങള്‍, മാപ്പിളപ്പാട്ട് ഗായകന് റാഫി മഞ്ചേരിയുടെ ഇശല്‍ വിരുന്ന് തുടങ്ങിയ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.