ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂനിയൻ കോപ്പ് ഇൗ വർ ഷത്തിെൻറ ആദ്യ പകുതിയിൽ 20 ശതമാനം ലാഭവർധന രേഖപ്പെടുത്തി. 2018െൻറ ആദ്യ പകുതിയിൽ 237.7 ദ ശലക്ഷം ദിർഹമായിരുന്നു ലാഭമെങ്കിൽ ഇക്കുറി അത് 284.6 ദശലക്ഷം ദിർഹമായി ഉയർന്നിട്ടുണ്ട്.
ഉൽപന്നങ്ങളുടെ വില കുറക്കുവാൻ യൂനിയൻ കോപ്പ് നിരന്തരമായി നടത്തി വരുന്ന ശ്രമങ്ങൾക്കിടയിലും ലാഭം വർധിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണെന്ന് യൂനിയൻ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പ്രതികരിച്ചു.
268.5 ദശലക്ഷം ദിർഹമാണ് ഇൗ വർഷം ആദ്യത്തിൽ നൽകിയ വിലക്കിഴിവ് തുക. അതും മുൻവർഷത്തേക്കാൾ 18.63 ശതമാനം അധികമാണ്. ഉപഭോക്താക്കളുടെ ഭാരം കുറക്കാൻ ആവിഷ്കരിച്ച ഇൗ നടപടി ഏറെ സ്വീകാര്യമായെന്നും യൂനിയൻ കോപ്പ് റീെട്ടയിൽ വിപണയിലെ വിലകുറച്ചു നിർത്തുന്നതിൽ സ്വാധീനശക്തിയായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.