ദുബൈ: 48 മണിക്കൂർ കൊണ്ട് സർവ്വ സജ്ജീകരണങ്ങളും ഉൾക്കൊള്ളിച്ച് റീെട്ടയിൽ മേഖലയിലെ മുൻനിരക്കാരായ യൂണിയൻ കോപ്പ് അൽ തൈയ്യ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. ശീതകാല മരൂഭൂ സഞ്ചാരികളുടെയും ക്യാമ്പിൽ തമ്പടിക്കുന്നവരുടെയും സൗകര്യാർഥമാണ് ഇൗ താൽകാലിക ശാഖ തുറന്നത്.ഒാപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹരിബ് മുഹമ്മദ് ബിൻ താനി ഉദ്ഘാടനം നിർവഹിച്ചു.
എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു സജ്ജീകരണത്തിന് പ്രേരകമായതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ സാമഗ്രികൾ, പഴം^ പച്ചകറികൾ മറ്റു അവശ്യ വസ്തുക്കൾ എന്നിങ്ങനെ പതിനായിരം തരം വസ്തുക്കളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ പുലർച്ചെ രണ്ടു മണി വരെയും ഇൗ ശാഖ പ്രവർത്തിക്കും. ഏപ്രിൽ 10 വരെയാണ് പ്രവർത്തനകാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.