ഉംറാൻ ശറഫ്
ദുബൈ: യു.എ.ഇയുടെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാൻപിടിച്ച ഇമാറാത്തി എൻജിനീയർ ഉംറാൻ ശറഫിനെ അസി. വിദേശകാര്യ മന്ത്രിയായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിയമിച്ചു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ പ്രോഗ്രാം മാനേജ്മെന്റ് വിഭാഗം ഡയറക്ടർ കൂടിയാണ് ഉംറാൻ.
ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ഐക്യരാഷ്ട്ര കമ്മിറ്റിയുടെ ചെയർമാനായി ഇദ്ദേഹം ജൂണിൽ നിയമിതനായിരുന്നു. 2005ൽ വെർജീനിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം, കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് 2013ൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.