മുംതാസ് ബീഗം
ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീർഥാടക നിര്യാതയായി. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്. ഉംറ കർമങ്ങൾക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിനായി കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അബ്ഹൂര് കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10 ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.